Slide 3
മാപ്പത്തോൺ- നാളേക്കായി... നാടിനായി... നമുക്കായി....
Slide 1
ജനപങ്കാളിത്തത്തോടെ കേരളത്തിന്റെ വിഭവങ്ങളും
പൊതുസ്വത്തുക്കളും അടയാളപ്പെടുത്തുവാൻ
Slide 4
നമ്മുടെ ആവശ്യങ്ങൾക്ക് ക്രിയാത്മകമായി
ഉപയോഗിക്കാൻ നാം നിർമ്മിക്കുന്ന ഭൂപടം
next arrow
previous arrow

കേരളത്തെ അടയാളപ്പെടുത്താം

നവകേരളത്തിനായി നമുക്ക് ഒന്നിക്കാം- വികസനത്തിന് വഴികാട്ടിയാകുന്ന കേരളഭൂപടം നമുക്കൊരുക്കാം

കേരളത്തിലെ എല്ലാ പൊതുമുതലുകളും മാപ്പ് ചെയ്ത് ജനോപകാരപ്രദമായ കാര്യങ്ങൾക്ക് ഉപയോഗിക്കാനൊരുങ്ങുകയാണ് മാപ്പത്തോൺ കേരളം. പൊതുജനങ്ങളിൽ മാപ്പ് നിർമ്മിക്കാനുള്ള ശേഷി വളർത്തിയെടുത്ത് അവരുടെ പങ്കാളിത്തത്തോടെയാണ് ഇത് യാഥാർത്ഥ്യമാക്കുന്നത്. ഏത് കേരളീയനും മാപ്പത്തോണിന്റെ ഭാഗമാകാം. നമ്മുടെ നാടിനെ ഭൂപടത്തിൽ അടയാളപ്പെടുത്താനുള്ള ചുമതല നമുക്ക് തന്നെയാണ് !

അപ്രതീക്ഷിതമായി കേരളം പ്രളയത്തിൽ അകപ്പെട്ടപ്പോഴാണ് ലൊക്കേഷൻ മാപ്പിംഗിന്റെ പ്രാധാന്യം നാം തിരിച്ചറിഞ്ഞത്.
തുടർന്ന് വായിക്കുക
വിവരസാങ്കേതിക വിദ്യയുടെ പ്രയോജനം എല്ലാ ദിവസവും അനുഭവിക്കുന്നവരാണ് നമ്മൾ. ഒരു സ്മാർട്ട് ഫോണുണ്ടെങ്കിൽ ....
തുടർന്ന് വായിക്കുക

എങ്ങനെ ചെയ്യാം?

ഓപ്പൺസ്ട്രീറ്റ് മാപ്പിൽ പുതിയ അക്കൗണ്ട് എങ്ങനെ തുടങ്ങാം?

ഒരു കെട്ടിടം എങ്ങനെ OSM ൽ വരയ്ക്കാം?

റോഡുകൾ , പുഴകൾ , റെയിൽ പാതകൾ എന്നിവ എങ്ങനെ വരയ്ക്കാം ?

എങ്ങനെ നിങ്ങളുടെ യാത്രകളുടെ ട്രസ് എടുത്ത് ഓപ്പൺ സ്ട്രീറ്റ് മാപ്പിൽ അപ്‌ലോഡ് ചെയ്യാം ?

മാപ്പത്തോൺ കേരളം

വാര്‍ത്തകള്‍

പന്തളം NSS കോളേജിലെ വിദ്യാർത്ഥികൾ പത്തനംതിട്ട ജില്ലയിലെ നീർച്ചാലുകൾ മാപ് ചെയ്തു .

പന്തളം NSS, കോളേജിലെ ജോഗ്രഫി വിഭാഗത്തിലെ വിദ്യാർത്ഥികൾ  മാപ്പത്തോൺ കേരളയുടെ ഭാഗമായി മൂന്ന് ദിവസത്തെ മാപ്പിംഗ് ക്യാമ്പ് നടത്തി. 2020, മാർച്ച്  2,3,4, തിയ്യതികളിലായി നടത്തിയ ക്യാമ്പിൽ...

കൊല്ലം SN കോളേജിൽ ‘മാപ്പത്തോൺ കേരളം’ ട്രെയിനിങ് നടന്നു

12-02-2020, നു കൊല്ലം SN, വനിതാ കോളേജിലെ ജോഗ്രഫി വിദ്യാർത്ഥികൾക്ക് മാപ്പത്തോൺ കേരളയുടെ ഭാഗമായി ട്രെയിനിങ് നൽകി . അൻപതോളം വിദ്യാർത്ഥികൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു...

TKM എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് മാപ്പത്തോണ്‍ കേരളം ട്രെയിനിങ് നടന്നു

2020 ജനുവരി 18,19 തീയതികളിൽ TKM എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് മാപ്പത്തോണ്‍ കേരളം ട്രെയിനിങ് നടന്നു. കേരളത്തിലെ അഞ്ചോളം എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നും ഇരുപതിനാലോളം വിദ്യാർത്ഥികൾ...

പൊന്നാനി MES COLLEGE ലെ ജിയോളജി വിഭാഗത്തിലെ വിദ്യാര്ഥികള്ക് മാപ്പത്തോണ്‍ കേരളം ട്രെയിനിങ് നടത്തി .

പൊന്നാനി  MES COLLEGE  ലെ ജിയോളജി വിഭാഗത്തിലെ വിദ്യാര്ഥികള്ക്  മാപ്പത്തോണ്‍ കേരളം ട്രെയിനിങ് നടത്തി . ഇരുപത്തിയേഴോളം വിദ്യാർത്ഥികൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു . വിദ്യാർത്ഥികൾ...

OSM Contributors

Mohammed Adhil Ashraf

വയനാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥിയായ ആദിൽ ഈ അടുത്ത കാലത്താണ് ഓപ്പൺസ്ട്രീട് മാപ്പിനെ കുറിച്ച അറിയുന്നതും ഇതിൽ പങ്കാളിയാകുന്നതും ....

അഖിൽ കൃഷ്ണൻ എസ്

വിക്കിപീഡിയ എഡിറ്റിംഗിലൂടെ ഓപ്പൺസ്ട്രീട് മാപ് രംഗത്തേക്ക് കടന്നു വന്ന അഖിൽ ഓപ്പൺ കൾചറിനോടുള്ള താല്പര്യം കൊണ്ട് ഇതിനോടകം നിരവധി ഉള്ളടക്കങ്ങൾ ഓപ്പൺസ്ട്രീട് മാപ്പിൽ ചേർത്തുകഴിഞ്ഞു ....

ark അർജുൻ

Geo-spatial എഞ്ചിനീയർ ആയ അർജുൻ 2012 മുതൽ ഓപ്പൺസ്ട്രീട് മാപ്പിലെ സജീവ സാന്നിധ്യമാണ്. അറിവ് ആവശ്യക്കാരന് സ്വതന്ത്രമായി ലഭിക്കണം എന്ന ഉദ്ദേശത്തോടെ അർജുൻ ഇതിനോടകം തന്നെ...

ജയ്സെന്‍ നെടുമ്പാല

കഴിഞ്ഞ 11, വർഷമായി ഓപ്പൺസ്ട്രീട് മാപ്പിൽ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന ജെയ്സൺ നെടുമ്പാല കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയാണ് . ഭൂപട നിർമാണത്തോടുള്ള താല്പര്യം...

വിഭാഗങ്ങള്‍

കേരളത്തിലെ എല്ലാ സർക്കാർ ഓഫീസുകളുടെയും സ്ഥാനവും അവയെ ബന്ധപ്പെടാൻ ഉള്ള വിവരവും വിവരങ്ങളും മാപ്പിൽ ലഭ്യമാക്കുക.
തുടർന്ന് വായിക്കുക...

പ്രധാന റോഡുകൾ

നാഷണൽ ഹൈവേകളും സംസ്ഥാനത്തെ മറ്റ് പ്രധാന റോഡുകളും അവയിലെ പാലങ്ങളും അനുബന്ധ വിവരങ്ങളും ലഭ്യമാക്കുക.

ചെറുറോഡുകളും പാതകളും

നഗരത്തിലെയും ഗ്രാമത്തിലെയും ചെറിയ റോഡുകൾ, പാതകൾ എന്നിവ ഡിജിറ്റൽ ഭൂപടത്തിന്റെ ഭാഗമാക്കുന്നു

പൊതു സ്ഥാപനങ്ങൾ

വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും മറ്റു പൊതു സ്ഥാപനങ്ങളും അവയുടെ വിവരങ്ങളും ഭൂപടത്തിൽ ലഭ്യമാക്കുക

പ്രകൃതിവിഭവങ്ങൾ ഭൂവിനിയോഗം

ജലാശയങ്ങളും, പുഴകളും, കൃഷിയിടങ്ങളും എല്ലാം ആസൂത്രണ പ്രവർത്തനങ്ങൾ നടത്തുവാൻകഴിയുന്ന രീതിയിൽ ഭൂപടത്തിൽ ലഭ്യമാക്കുക

സ്വകാര്യമുതലുകൾ

വിവിധങ്ങളായ കച്ചവട വ്യവസായ സ്ഥാപനങ്ങളുടെ സ്ഥാനവും മറ്റു വിവരങ്ങളും ലഭ്യമാക്കുക

IT Mission

KSDI

ICFOSS

NSS