പന്തളം NSS, കോളേജിലെ ജോഗ്രഫി വിഭാഗത്തിലെ വിദ്യാർത്ഥികൾ  മാപ്പത്തോൺ കേരളയുടെ ഭാഗമായി മൂന്ന് ദിവസത്തെ മാപ്പിംഗ് ക്യാമ്പ് നടത്തി. 2020, മാർച്ച്  2,3,4, തിയ്യതികളിലായി നടത്തിയ ക്യാമ്പിൽ പത്തനംതിട്ട ജില്ലയിലെ നീർച്ചാലുകളും അരുവികളും പുഴകളും മാപ്പ് ചെയ്തു . ജോഗ്രഫി വിഭാഗം അധ്യാപികയായ അമ്പിളി ഉല്ലാസിന്റെ നേതൃത്വത്തിൽ ഇരുപത്തിയഞ്ചോളം വിദ്യാർത്ഥികൾ മാപ്പിങ്ങിൽ പങ്കെടുത്തു .