വയനാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥിയായ ആദിൽ ഈ അടുത്ത കാലത്താണ് ഓപ്പൺസ്ട്രീട് മാപ്പിനെ കുറിച്ച അറിയുന്നതും ഇതിൽ പങ്കാളിയാകുന്നതും . Mapathon കേരളയുടെ ഭാഗമായി നടന്ന മീറ്റിംഗിലൂടെയും NSS നടത്തിയ ഇന്റേൺഷിപ്പിലൂടെയും ഓപ്പൺസ്ട്രീട് മാപ്പിനെ കുറിച്ച് കൂടുതൽ മനസിലാക്കിയ ആദിൽ ഇതിനോടകം ആയിരത്തോളം എഡിറ്റുകൾ ചെയ്തു കഴിഞ്ഞു. ആദിലിനെ പോലെയുള്ള വിദ്യാർത്ഥികളും യുവാക്കളും കൂടുതലായി മാപ്പിംഗ് രംഗത്തേയ്ക് കടന്നു വരുന്നത് അഭിനന്ദാർഹമാണ് .

Mohammed Adhil Ashraf

Education : Government engineering college, Wayanad Pursuing B.tech in Electronics and communication (2nd year)
OSM Contributor since: 2020
Total changeset: 1150+

1. നിങ്ങൾ എപ്പോളാണ് OSM, ന്റെ ഭാഗമായത് ? എങ്ങനെ ആയിരുന്നു നിങ്ങളുടെ തുടക്കം?
Mapathon kerala ,Govt.engineering college,Wayanad NSS യൂണിറ്റ് സഘടിപ്പിച്ച ഒരു ഓൺലൈൻ മീറ്റിലായിരുന്നു ആദ്യമായി OSM എന്താണ് അറിയുന്നത് പക്ഷേ കൂടുതലായി ചെയ്തുതുടങ്ങിയത് KTU-NSS cell internship എന്നൊരു പദ്ധതി തുടങ്ങിയത് കൊണ്ടാണ്… ബൾക്കായി മാപ്പ് ചെയ്യാൻ തുടങ്ങിയത് MAPATHON ന്റെ ഭാഗമായി ഒരു കോമ്പറ്റീഷൻ ഉണ്ടായിരുന്നു അതിന് വേണ്ടിയായിരുന്നു....

2. ആദ്യമായി മാപ്പ് ചെയ്തത് എന്താണ് ?
എൻറെ വീടും പരിസരപ്രദേശങ്ങളും റോഡുകളും ആയിരുന്നു ആദ്യം ചെയ്തിരുന്നത്

3. നിങ്ങൾ എങ്ങനെയാണു മാപ്പ് ചെയ്യുന്നത് ? നിങ്ങളൊരു armchair-mapper ആണോ ?
നിങ്ങൾ എന്തെല്ലാം മാപ്പിംഗ് സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത് ?
Arm chair mapper ആണ്, iD editor, Josm, vespucci and Rap iD

4. മാപ്പിങ്ങിൽ നിങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ് ?
കൃത്യമായ വിവരങ്ങൾ കൈയിലില്ലാത്തത് ഒരു പക്ഷേ വലിയൊരു വെല്ലുവിളിയാണ്, സാറ്റലൈറ്റ് ഇമേജ് ക്വാളിറ്റി , ടൗൺ ഏരിയ ആകുമ്പോൾ ബിൽഡിംഗ് വളരെ അടുത്ത ആയിരിക്കുമല്ലോ അങ്ങനെയുള്ള ഏരിയയിൽ ബിൽഡിംഗ് മാർക്ക് ചെയ്യാൻ ബുദ്ധിമുട്ട് തോന്നിയിട്ടുണ്ട്.

5. നിങ്ങൾ പ്രധാനമായും മാപ് ചെയ്യുന്ന സ്ഥലം ഏതാണ് ?
കേരളത്തിൽ തന്നെയാണ് എല്ലാ മാപ്പിംഗ് നടത്തിയിട്ടുള്ളത് ..... കണ്ണൂരും , വയനാട് ജില്ലയിൽ ഉള്ള പ്രദേശങ്ങളിലാണ് കൂടുതലായി ചെയ്തിട്ടുള്ളത്.

6. മാപ്പിംഗ് പ്രവർത്തനങ്ങളിൽ നിന്നും നിങ്ങൾക്ക് ലഭിച്ച പ്രധാന നേട്ടങ്ങൾ
എന്തൊക്കെയാണ് ? മാപ്പിംഗ് പ്രവർത്തനങ്ങളിലൂടെ നിങ്ങൾക്ക് എന്തൊക്കെ മാറ്റങ്ങൾ
ഉണ്ടായി ?
OSM ആയി ബന്ധപ്പെട്ട ഫ്യൂച്ചർ സ്കോപ്പ് മനസ്സിലായി അതിൻറെ ഹിസ്റ്ററിയും മനസ്സിലാക്കാൻ സാധിച്ചു.... തുടർച്ചയായി ഒരു കാര്യം ചെയ്യാൻ ഉള്ള മോട്ടിവേഷൻ ലഭിച്ചിട്ടുണ്ട്.

7.മാപ്പിങ്ങിൽ തുടരാനുള്ള പ്രചോദനം എന്താണ് ?
ഇതിലുള്ള വൈവിധ്യം തന്നെയാണ്.....

8.പ്രളയാനന്തര കേരള പുനര്നിര്മാണത്തിൽ OSM, ന്റെ പ്രസക്തി എന്താണെന്നു
നിങ്ങൾ കരുതുന്നു ?
വലിയൊരു പങ്ക് തന്നെ വഹിക്കാൻ സാധിക്കും..... പുറത്തുനിന്ന് ഒരാളുടെ സഹായം കൂടാതെ പഞ്ചായത്ത് തലത്തിൽ നേരിട്ട് മാപ്പ് തയ്യാറാക്കാനും അത് പ്രോസസ് ചെയ്തു എടുക്കാനും സാധിക്കും പോസ്റ്റ് ഫ്ലഡ് ആക്ടിവിറ്റി ആക്ടിവിറ്റികൾകും,OSM ന്റെ പ്രവർത്തനങ്ങൾ നിർണായകമായിരിക്കും.

9.മാപ്പിംഗ് കമ്മ്യൂണിറ്റികളുമായി നിങ്ങൾ സഹകരിച്ചു പ്രവർത്തിക്കുന്നുണ്ടോ ?
ഇല്ല, പക്ഷേ അവർ ചർച്ച ചെയ്യുന്ന രസകരമായ വിഷയങ്ങളിൽ ഭാഗമാകാൻ ശ്രമിക്കാറുണ്ട്.

10. നിങ്ങൾ സ്വയം ഓപ്പൺസ്ട്രീറ്റ്മാപ്പ് ഉപയോഗിക്കുന്നുണ്ടോ?
നാവിഗേഷന് ഉപയോഗിക്കാറുണ്ട്.

11.കേരളത്തിലെ OS M പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു. കൂടുതൽ മികവുറ്റതാക്കാനുള്ള നിർദ്ദേശങ്ങൾ എന്തെങ്കിലും ഉണ്ടോ?
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ എഡിറ്റുകൾ കേരളത്തിൽ ചെയ്യപ്പെട്ടിട്ടുണ്ട്, അതിൽ നിന്ന് വന്ന തെറ്റുകൾ ഏറെക്കുറെയും ഇപ്പോൾ തന്നെ തിരുത്തിയിട്ടുണ്ട്. അതിനു വേണ്ടിയുള്ള പ്രവർത്തിക്കുന്നവർ ഉണ്ട് എന്നതിൽ അഭിമാനിക്കുന്നു....
യൂത്തന്മാരെ കുറച്ചുകൂടി കാര്യക്ഷമമായി ഉപയോഗിച്ചാൽ നന്നാകും എന്ന് അഭിപ്രായമുണ്ട്….

12.സമീപഭാവിയിലേക്കുള്ള നിങ്ങളുടെ മാപ്പിംഗ് പദ്ധതികൾ എന്തൊക്കെയാണ്?
പഞ്ചായത്ത് തലത്തിൽ ഡിസാസ്റ്റർ മാനേജ്മെൻറ് മായി ബന്ധപ്പെട്ട പ്രോജക്ട് , പൊതുഗതാഗത സംവിധാനം മാപ്പിംഗ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്.

13. ഓപ്പൺസ്ട്രീട് മാപ്പിലേക്ക് കടന്നുവരുന്ന പുതിയ ആളുകളോട് എന്താണ് പറയാനുള്ളത് ?
എല്ലാ കാര്യത്തെ പോലെ ഇതിനും ഒരു സ്റ്റാർട്ടിംഗ് ട്രബിൾ ഉണ്ടാകും, so never ever give up your time......wiki ഇൽ കയറി സിമ്പിൾ ആയി കാര്യങ്ങൾ എക്സ്പ്ലോർ ചെയ്യാൻ ശ്രമിക്കൂ.... തെറ്റുകൾ വരാൻ ഉള്ള കാര്യങ്ങൾ മനസ്സിലാക്കി അത് പരമാവധി ഒഴിവാക്കണം, കാരണം മാപ്പ് ചെയ്യാൻ സിമ്പിളാണ് പക്ഷേ തെറ്റുകൾ തിരുത്തൽ ഒരു വലിയ ടാസ്ക് ആണ്.....

14.മാപിങ്ങുമായി ബന്ധപ്പെട്ടു ഉണ്ടായ രസകരമായതോ മറക്കാൻ പറ്റാത്തതോ ആയ അനുഭവങ്ങൾ ഉണ്ടെങ്കിൽ പങ്കുവെയ്ക്കാമോ ?
Josm ൽ ഒരു error അടിച്ചു..... അത് ഫിക്സ് ചെയ്യാൻ വേണ്ടി ഒന്നു രണ്ടു മണിക്കൂറുകളോളം പരിശ്രമിച്ചു പക്ഷേ പരാജയപ്പെട്ടു, കുറച്ചു കഴിഞ്ഞ് എനിക്ക് മനസ്സിലായത് അത് ഉണ്ടാക്കിയത് ഞാൻ തന്നെയാണ്. അതിനുശേഷമാണ് കൂടുതലായി errors ഫിക്സ് ചെയ്യാൻ തുടങ്ങിയത്.... ഏതുസമയത്തും വിളിച്ച് എന്ത് മണ്ടത്തരവും ചോദിക്കാനുളള സൗഹൃദങ്ങൾ ഇതിലൂടെ ലഭിച്ചു....

15.താങ്കൾക്ക് മറ്റെന്തെങ്കിലും പറയാനുണ്ടോ ?
IT-MISSION ഇൽ നിന്നുള്ള Arun madhavan സർ വളരെയധികം സഹായിച്ചിട്ടുണ്ട്..... ഒരു പക്ഷേ അതും ഇതിൽ തുടരാനുള്ള ഒരു പ്രധാന കാരണം തന്നെയാണ്........