Geo-spatial എഞ്ചിനീയർ ആയ അർജുൻ 2012 മുതൽ ഓപ്പൺസ്ട്രീട് മാപ്പിലെ സജീവ സാന്നിധ്യമാണ്. അറിവ് ആവശ്യക്കാരന് സ്വതന്ത്രമായി ലഭിക്കണം എന്ന ഉദ്ദേശത്തോടെ അർജുൻ ഇതിനോടകം തന്നെ നിരവധി കമ്യൂണിറ്റികളുമായി സഹകരിച്ചു പ്രവർത്തിക്കുന്നു . വിക്കിപീഡിയയിൽ സംഭാവനകൾ ചെയ്യുന്നതും, സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രവർത്തനങ്ങളിൽ ഭാഗമാകുന്നതും ഇപ്പോൾ ഓപ്പൺ സ്ട്രീറ്റ് മാപ്പിൽ സജീവമാകുന്നതും എല്ലാം ഇതേ ആശയം മനസ്സിൽ വെച്ചുകൊണ്ടാണ് എന്ന് ഇദ്ദേഹം പറയുന്നു. ആർക്കും സ്വതന്ത്രമായി ഡൗൺലോഡ് ചെയ്യാനും പങ്കുവെക്കാനും പറ്റുന്ന ഒരു ഓപ്പൺ ജിയോ ഡാറ്റാ പോർട്ടൽ ആണ് അർജുന്റെ സ്വപ്നം .

ark Arjun

Geospatial Engineer

Education :MTech (Geoinformatics)
OSM Contributor since: 2012

1. നിങ്ങൾ എപ്പോളാണ് OSM, ന്റെ ഭാഗമായത് ? എങ്ങനെ ആയിരുന്നു നിങ്ങളുടെ തുടക്കം?
2012 മുതൽക്കേ OSMൽ ഉണ്ട്. എൻ‌ജിനീയറിംഗ് പഠിക്കുന്ന സമയത്ത് ഒരു national level competition ന്റെ ഭാഗമായുള്ള Task ആയിരുന്നു village development plans. അതായത് ഒരു Remote village തിരഞ്ഞെടുക്കുക, അവരുടെ പ്രശ്നങ്ങൾ കണ്ടുപിടിക്കുക, എന്നിട്ട് അതിനു എഞ്ചിനീയറിംഗ് solutions നിർദ്ദേശിക്കുക. അതായിരുന്നു പണി. ഇത് പോലുള്ള പഠനത്തിനു മാപ്പുകൾ ഇല്ലാതെ പറ്റില്ല. പഞ്ചായത്ത് ആപ്പീസുകളും സർക്കാർ ആപ്പീസുകളും കയറി ഇറങ്ങി. ഒരു പ്രയോജനവുമുണ്ടായില്ല. ഉണ്ടായിട്ട് തരാഞ്ഞതാണോ ഇല്ലാത്തതാണോ, രണ്ടായാലും ഫലം ഒന്നാണ് - ആവശ്യത്തിനു സാധനമില്ല. അവസാനം ഗൂഗിൾ എർത്തും ഗൂഗിൾ മാപ്പും ഒക്കെ വച്ച് സാധനം തട്ടി കൂട്ടി. സർക്കാർ നിയമങ്ങളും പ്രശനങ്ങളാലും കമ്പനികൾ കാശു കൊടുക്കാത്തതിനാലും ആവശ്യകാരനു ഡാറ്റ നിഷേധിക്കപ്പെടുന്നു. ഇതിനുള്ള വഴി ആലോച്ചിരുക്കുമ്പോളാണ് വിക്കിപീഡിയ പോലെ തന്നെ മാപ്പുകൾക്കായി ഒരു പ്രോജക്റ്റിനെ - OSM നെ കുറിച്ച് അറിയുന്നതും ഒപ്പം കൂടുന്നതും.

2. ആദ്യമായി മാപ്പ് ചെയ്തത് എന്താണ് ?
ഞാൻ നോക്കുമ്പോൾ കാലിയായി കിടക്കുന്ന വീടിന്റെ ഭാഗം. ജില്ലയിലെ പ്രധാന പ്രദേശം ആയിട്ടും റോഡുകൾ കുറവ്. അല്ല ഇല്ലാന്നു തന്നെ പറയാം. അതിനാല്‍ ആദ്യമായി മാപ് ചെയ്യാൻ തീരുമാനിച്ചത് വീടിന്റെ പ്രദേശത്തെ റോഡുകൾ ആയിരുന്നു.

3. നിങ്ങൾ എങ്ങനെയാണ് മാപ്പ് ചെയ്യുന്നത് ? നിങ്ങളൊരു armchair-mapper ആണോ ?  നിങ്ങൾ ഏതൊക്കെ മാപ്പിംഗ് സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത് ?
ആദ്യം തുടങ്ങിയത് Armchair mapper ആയിട്ടാണ് . അല്ലാതെ ഉള്ള ഒന്നും അന്ന് അറിയില്ലായിരുന്നു. തുടക്കം ഐ.ഡി എഡിറ്ററിൽ ആയിരുന്നു. ഇപ്പൊ JOSM ആണ് ഉപയോഗിക്കുന്നത്. പിന്നീട് ഫീൽഡ് മാപ്പിങ്ങ് തുടങ്ങിയപ്പോൾ ആൻഡ്രോയ്ഡ് ആപ്പുകളായ GPS logger,Keypad mapper, Osmtracker for android, OSMAnd എല്ലാം ഉപയോഗിച്ചു. എന്നാലും പ്രിയം Osmtracker for android ആണ്.

4. മാപ്പിങ്ങിൽ നിങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ് ?
Reference നായി പുറകിൽ ഉപയോഗിക്കുന്ന High resolution satellite images ന്റെ ലഭ്യത കുറവും ചിലപ്പൊൾ Satellite image വരുന്ന lateral shift പലപ്പോഴും ഒരു പ്രശനമാണ്. മേഘങ്ങളും മരങ്ങളുടെ കനോപ്പിയും മറ്റൊരു പ്രശനമാണ്. ബൾക്കായി അപ്‌ലോഡ് ചെയ്യാനുള്ള പരിമിധികളും ഡാറ്റ വരുന്നതിനെ തടയുന്നു.

5. നിങ്ങൾ പ്രധാനമായും മാപ് ചെയ്യുന്ന സ്ഥലം ഏതാണ് ?
അങ്ങനെ പ്രത്യേക സ്ഥലമൊന്നുമില്ല. കൂടുതലും ചെയ്തിരിക്കുന്നത് കേരളത്തിൽ തന്നെയാണ്.

6. മാപ്പിംഗ് പ്രവർത്തനങ്ങളിൽ നിന്നും നിങ്ങൾക്ക് ലഭിച്ച പ്രധാന നേട്ടങ്ങൾ എന്തൊക്കെയാണ് ? മാപ്പിംഗ് പ്രവർത്തനങ്ങളിലൂടെ നിങ്ങൾക്ക് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായി ?
നേട്ടങ്ങൾ പ്രതീക്ഷിച്ച് ഒന്നും ചെയ്യാറില്ല. റോഡരികിൽ എനിക്ക് തണലേകുന്ന മരം നട്ടത്ത് ഞാനാവില്ല, അത് നട്ടവനു അത് തണൽ നൽകിയിട്ടുണ്ടോ എന്ന് സംശയവുമാണ്. ആരോ നട്ട മരത്തിന്റെ തണൽ എനിക്ക് ഉപകരിച്ചുവെങ്കിൽ അത് പോലെ തിരിച്ചു നൽകാനും ഞാൻ ശ്രമിക്കണം. അതുപോലെ തന്നെ അറിവ് ആരുടെയും സ്വകാര്യ സ്വത്തല്ല അത് മൂടി വെക്കപ്പെടാനുള്ളതല്ല. അത് പങ്കിടാനുള്ളതാണ്. വിക്കിപീഡിയയിൽ സംഭാവനകൾ ചെയ്യുന്നതും, സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രവർത്തനങ്ങളിൽ ഭാഗമാകുന്നതും എല്ലാം ഇതേ ആശയം മനസ്സിൽ വെച്ചുകൊണ്ടാണ്. അതു തന്നെയാണ് എന്നെ OSMൽ പിഠിച്ചു നിർത്തുന്നതും. പിന്നെ ഈ മാപ്പിങ്ങ് കൊണ്ട് എനിക്ക് ഒരുപാട് വേദികൾ ലഭിച്ചു, സ്റ്റാൾമാനെ കാണാനും സ്റ്റാൾമാൻ അദ്ദേഹത്തിന്റെ പരിപാടിയിൽ ഒരു ചെറിയ സെഷൻ അവതരിപ്പിക്കനും ഭാഗ്യം കിട്ടി. ഒരു പാട് വ്യക്തികളെ പരിയചയപ്പെടാനും, എന്നെ കുറച്ചു പേരറിയാനും തുടങ്ങി.

7. മാപ്പിങ്ങിൽ തുടരാനുള്ള പ്രചോദനം എന്താണ് ?
പ്രധാനമായും Self satisfaction ആണ്. പിന്നെ മുകളിൽ പറഞ്ഞതൊക്കെ തന്നെ.

8. പ്രളയാനന്തര കേരള പുനര്നിര്മാണത്തിൽ OSM, ന്റെ പ്രസക്തി എന്താണെന്നു നിങ്ങൾ കരുതുന്നു ?
പ്രളായാനന്തര കേരളം എന്നല്ല മൊത്തത്തിൽ OSM ന്റെ പ്രസക്തി വർദ്ധിച്ചു വരികയാണ്. പ്രളയ സമയത്ത് ഡാറ്റ ഇല്ലാതിരുന്നത് കൊണ്ട് ഉണ്ടായ പ്രശ്നങ്ങൾ നാമെല്ലാവരും കണ്ടതാണ്. അതിനെ പറ്റി കൂടുതലായി ഒന്നും പറയേണ്ടതില്ല.
ഞാൻ വായിച്ചൊരു കാര്യം പറയാം. ആഫ്രിക്കയിലെ ഏതോ രാജ്യം(പേരു മറന്നു പോയി), അവിടെ ആഭ്യന്തരകലാപം നടക്കുക്കയാണ്. ഒരു പ്രദേശത്തെ ജനങ്ങൾ കലാപകാരികളാൽ ചുറ്റപ്പെട്ടു. ജനങ്ങൾ അവിടെ നിന്നും രക്ഷപെടാൻ തീരുമാനനിക്കുകയും എറ്റവും ദൂരം കുറഞ്ഞ വഴിയിലൂടെ പദ്ധതിയിടുകയും ചെയ്യുന്നും യാത്ര പുറപ്പെടാൻ മണിക്കുറുകൾ മാത്രം ബാക്കി നിൽകെ OSM മാപ്പിൽ നിന്നും അറിയുന്നു അവർ പോകാനിരുന്ന വഴിയിലുള്ള പാലം കാലപകാരികൾ ഏതാനം മണിക്കൂറുകൾക്ക് മുന്നെ ബോംബിട്ടു തകർത്തിരിക്കുന്നും. അങ്ങിനെ അവർ മറ്റൊരു വഴിയിലൂടെ രക്ഷപെടുന്നു.nഅപ്പോൾ ഡാറ്റ മാത്രമല്ല അത് എപ്പോൾ ലഭിക്കുന്നു എന്നുള്ളതിൽകൂടി കാര്യമുണ്ട്. അന്ന് ആ പാലം തകർന്നതിന്റെ അപ്ഡേറ്റിനു അത്രയും പേരുടെ ജീവന്റെ വിലയുണ്ട്. ഇതോടൊപ്പൊ നമ്മുടെ പ്രളയം ചേർത്തു വായിച്ചാൽ മനസ്സിലാകാവുന്നതെയുള്ളൂ ഈ ചോദ്യത്തിന്റെ ഉത്തരം.

9. മാപ്പിംഗ് കമ്മ്യൂണിറ്റികളുമായി നിങ്ങൾ സഹകരിച്ചു പ്രവർത്തിക്കുന്നുണ്ടോ ?
പിന്നില്ലാതെ. 2014ലെ കൂരാച്ചുണ്ട് മാപ്പിങ്ങ് പാർട്ടിയിൽ തുടങ്ങിതാണ് എന്റെ കമ്മ്യൂണിറ്റി പ്രവർത്തനം. പിന്നെ 2016-17 കാലയളവിൽ നാട്ടിൽ ഇല്ലാത്ത്തു മൂലം കുറച്ച് വിട്ടു നിന്നു.
പിന്നെ 2018ലെ SoTM Asia പരിപാടിയിൽ വീണ്ടും തുടക്കം. തുടർന്ന് രണ്ടാം കൂരാച്ചുണ്ട് മാപ്പിങ്ങ് പാർട്ടിയിൽ 220 കോളേജ് കുട്ടികളെ OSMലേക്കും മാപ്പുങ്ങിലേക്കും കൊണ്ട്‌വരാനും പരിശീലനം കൊടുക്കാനും എന്റെ സുഹൃത്ത് ജൈസൻ നെടുബാല വിളിക്കുന്നു. കൂരാച്ചുണ്ടിനെ അനുഭവം പങ്കുവെക്കാൻ Pune FOSS Meetൽ പിന്നെ Mandya Mapping party. ഒരു പക്ഷെ മാപ്പ് ചെയ്തതിനേകാളും കൂടുതൽ ഓഫ് ലൈൻ പരിപാടികളിലാണ് പങ്കെടുത്തിരിക്കുന്നത്.

10. നിങ്ങൾ സ്വയം ഓപ്പൺസ്ട്രീറ്റ്മാപ്പ് ഉപയോഗിക്കുന്നുണ്ടോ?
ഉണ്ട്. അല്ലാത്ത മാപ്പ് സർവീസുകളും ഉപയോഗിക്കാറുണ്ട്. എല്ലാം ഉപയോഗിക്കാതെ ഒന്നു മാത്രമായാൽ പൊട്ടകിണറ്റിലെ തവളയാകും.

11. കേരളത്തിലെ OSM പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു. കൂടുതൽ മികവുറ്റതാക്കാനുള്ള നിർദ്ദേശങ്ങൾ എന്തെങ്കിലും ഉണ്ടോ?
മറ്റ് പ്രദേശങ്ങൾ നോക്കുമ്പോൾ കുറവാണ്. എന്നാൽ മറ്റ് ചില പ്രദേശങ്ങൾ നോക്കുമ്പോൾ കൂടുതലുമാണ്. അത് പറഞ്ഞ് നമ്മൾ മുന്നിലാണെന്നല്ല. ഒരുപാട് മുന്നേറാനുണ്ട്. പ്രവർത്തകരുടെ കുറവുണ്ട് അത് മാറണം.

12. സമീപഭാവിയിലേക്കുള്ള നിങ്ങളുടെ മാപ്പിംഗ് പദ്ധതികൾ എന്തൊക്കെയാണ് ?
ഒന്നാം പ്രളയത്തിനു ശേഷം ദിശ എന്ന് പറഞ്ഞ് ഒരു പരിപാടിയുടെ മുന്നൊരുക്കത്തിലായിരുന്നു ഒരു ഓൺലൈൻ ഓഫ് ലൈൻ മാപ്പിങ്ങ് മേള. ശാഖി എന്ന കൂട്ടായ്മയുടെ സഹായത്തിൽ ഒരു ഓൺലൈൻ മാപ്പിങ്ങ് സംശയ നിവാരണ ഗ്രൂപ്പും ഒക്കെ ആയിരുന്നു പ്ലാൻ. ചില സാങ്കേതിക പ്രശ്നത്താൽ അത് നിന്ന് പോയി. അത് പുതിയ സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറ്റിയെടുക്കണം.
ഒരു ഓപ്പൺ ജിയോ ഡാറ്റാ പോർട്ടൽ ആൺ എന്റെ സ്വപ്നം. ആർക്കും സ്വതന്ത്രമായി ഡൗൺലോഡ് ചെയ്യാനും പങ്കുവെക്കാനും പറ്റുന്ന ഒരു ജിയോ ഡാറ്റാ പോർട്ടൽ.

13. ഓപ്പൺസ്ട്രീട് മാപ്പിലേക്ക് കടന്നുവരുന്ന പുതിയ ആളുകളോട് എന്താണ് പറയാനുള്ളത് ?
വരുന്ന ആവേശം ചോരാതെ നോക്കണം. പലപ്പോളും കാണുന്നത് ആദ്യത്തെ ആവേശം തിരുമ്പോൾ മാപ്പിങ്ങ് മതിയാക്കുന്നവരെയാണ്. ഇത് ഒരു continuous process ആണ്.
തെറ്റായതും സംശയമുള്ളതുമായ വിവരങ്ങൾ ആഡ് ചെയ്യാതിരിക്കുക

14. മാപ്പിംഗ്‌മായി ബന്ധപ്പെട്ടുണ്ടായ രസകരമായതോ മറക്കാൻ പറ്റാത്തതോ ആയ അനുഭവങ്ങൾ ഉണ്ടെങ്കിൽ പങ്കുവെയ്ക്കോമോ ?
കൂരാച്ചുണ്ടിലെ ആദ്യ മാപ്പിങ്ങ് പാർട്ടി. കക്കയം ഡാമിന്റെയും കാടിന്റെയും ഭംഗി ആസ്വദിക്കാൻ പറ്റിയ ആ‌ ഫീൽഡ് സർവെ തന്നെ. ഒരുപാട് സുഹൃത്തുകളേയും അനുഭവങ്ങളും അറിവും തന്ന എന്റെ ആദ്യ കമ്മ്യൂണിറ്റി പ്രവർത്തനം തന്നെ. റിസർവോയറിന്റെ മുട്ടറ്റം വെള്ളത്തിലൂടെയും നടന്ന് സർവേ ചെയ്തതും സർവേ ചെയ്ത് പോകുന്നതിനു ഏതാനും മീറ്ററുകൾ മാത്രം മുന്നിൽ ഉരുൾപൊട്ടി ഒലിച്ചു പോയതുമൊക്കെ ഇന്നും ഓർക്കുന്നു.

15. താങ്കൾക്ക് മറ്റെന്തെങ്കിലും പറയാനുണ്ടോ ?
ഇന്ന് മാപ്പുകൾ വെറുമൊരു ചിത്രം മാത്രമല്ല. റോഡോ തോടോ അമ്പലമോ പള്ളിയോ മാർക്ക് ചെയുന്നത് മാത്രമല്ല മാപ്പിങ്ങ്. കേരളത്തിൽ ഇപ്പൊ ഒരു വിധം ഈ വക കാര്യങ്ങൾ എല്ലാം മാപ്പ് ചെയ്തിട്ടുണ്ട്. പക്ഷേ ആട്രിബ്യൂട്ട് ഡാറ്റാ കൃതമായി കിട്ടാറില്ല. അതയാത് ഈ മാർക്ക് ചെയ്യ പെടുന്നവയുടെ നോൺ സ്പേഷ്യൽ ഡാറ്റകളൾ അത് സ്ഥലങ്ങൾ മാർക്ക് ചെയുന്നതിനേക്കാൾ പ്രാധാന്യം ഉണ്ട്. ഉദാഹരണത്തിന് ഒരു റോഡ് മാർക്ക് ചെയ്തു. അതിന്റെ ആട്രിബ്യൂട്ട് ഡാറ്റകളായ പേര് , വീതി, തരം, അനുവദിച്ച സ്പീഡ്, വൺ വേ ആണോ തുടങ്ങിയ വിവരങ്ങളാണ് ആട്രിബ്യൂട്ട് ഡാറ്റ. അവ ഓരോന്ന് കൂടുമ്പോളും ഡാറ്റയുടെ ഉപയോഗ്യത കുടും. മാപ്പ് ചെയ്യുമ്പോൾ അത്കൂടി ചേർക്കാൻ എല്ലാവരും ശ്രമിക്കണം.