എറണാകുളം കലൂർ സ്വദേശിയായ ഗ്രീഷ്മ ജി കഴിഞ്ഞ രണ്ടരവര്‍ഷമായി ഓപ്പണ്‍സ്ട്രീറ്റ് മാപ്പിലേക്ക് വിവരങ്ങൾ ചേർക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. ഓപ്പണ്‍ സ്ട്രീറ്റ് മാപ്പില്‍ ഏറ്റവും അധികം അധികം വിവരങ്ങള്‍ ചേര്‍ത്തിട്ടുള്ള മലയാളി ഗ്രീഷ്മയാണ്. ഗണിതത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റ്‌വെയർ ട്രെയിനീ ആയി ജോലിയിൽ പ്രേവേശിച്ചതോടെയാണ് ഗ്രീഷ്മ മാപ്പിങ്ങിന്റെ ലോകത്തെത്തിയത്. ജോലിയുടെ ഭാഗമായി Route Optimizationന് വേണ്ടി ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ് ഉപയോഗിച്ചു . മാപ്പിങ്ങില്‍ താല്പര്യം തോന്നിയ ഗ്രീഷ്മ ജോലിയുടെ ഭാഗമായും അല്ലാതെയും ഇതിനോടകം തന്നെ 35,169, എഡിറ്റുകൾ ഓപ്പണ്‍ സ്ട്രീറ്റ് മാപ്പില്‍ ചെയ്തു കഴിഞ്ഞു . ഓപ്പണ്‍ സ്ട്രീറ്റ് മാപ്പിലെ പുതുമുഖങ്ങള്‍ക്ക് വളരെയധികം പ്രചോദനം നൽകുന്നതാണ് ഗ്രീഷ്മയെപോലുള്ള വ്യെക്തികളുടെ കരുത്തുറ്റ സാന്നിധ്യം.

Greeshma G

Data Analyst, DhiSigma Systems Pvt. Ltd

Educational:MSc. Statistics(2017)
OSM Contributor since: 2017
Total changeset: 35,169

1.ആദ്യമായി മാപ്പ് ചെയ്തത് എന്താണ് ?
കൃത്യമായി ഓർക്കുന്നില്ലെങ്കിലും കണക്റ്റിവിറ്റി ആണെന്ന് തോന്നുന്നു. അതായത് 2 പ്രദേശങ്ങൾ തമ്മിലുള്ള connection resolve ചെയ്യുന്നത്.

2.എന്താണ് OSM നെ കുറിച്ച് പറയാൻ ഉള്ളത് ?
മറ്റുള്ള മാപ്പുകളെ അപേക്ഷിച്ചു OSM വളരെ ഉപകാരപ്രദമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. തികച്ചും സ്വാതന്ത്രമായിത്തന്നെ ആർക്കുവേണമെങ്കിലും എന്ത് മാറ്റങ്ങളും തിരുത്തലുകളും ചെയ്യാനും ഉപയോഗിക്കാനും സാധിക്കും. ഇപ്പോൾത്തന്നെ ഒട്ടനവധി മേഖലകളിൽ OSM സ്ഥാനംപിടിച്ചുകഴിഞ്ഞിരിക്കുന്നു. ഒത്തിരി വിപുലമായ features ഉണ്ട്. അതിനൊക്കെമേലെ OSM Contributors ന്റെ കൂട്ടായ്മയാണ്. യാതൊരു ലാഭേച്ഛയും കൂടാതെ ഒത്തൊരുമിച്ചു എല്ലാവരുടെയും കഠിനാധ്വാനമാണ് OSM ന്റെ വളർച്ചയ്ക്ക് ഊർജമായതെന്ന് ഞാൻ വിശ്വസിക്കുന്നു.

3. പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമാണത്തിൽ OSM ന് നിർണായകമായ പങ്കുവഹിക്കാൻ കഴിയുമോ ? താങ്കളുടെ അഭിപ്രായം എന്താണ്?
പ്രളയാനന്തരം കേരളത്തിന്റെ മുഖത്തിനുണ്ടായ മാറ്റങ്ങളും പ്രയാസങ്ങളും നമുക്കേവർക്കും അറിയാവുന്നതാണ്. പ്രളയം തുടച്ചുമാറ്റിയതിൽ വീടും റോഡും എന്തിനു പ്രദേശങ്ങൾ വരെ ഉൾപ്പെടുന്നു. ഇവയൊക്കെ നമ്മുടെ സംസ്ഥാനത്തിന്റെ ഗതാഗതമുൾപ്പെടെ പല മേഖലകളെയും സാരമായി ബാധിച്ചിരിക്കുന്നു എന്ന്തന്നെ വേണം പറയാൻ. എന്നാൽ ഇപ്പോൾ നമ്മൾ അവയെയൊക്കെ മറികടന്ന് ഒത്തിരി പുരോഗതികൾ ഉണ്ടായിട്ടുണ്ടെങ്കിലും പല മാപ്പുകളിലെയും മറ്റും data കൃത്യമാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഇവിടെ മറ്റു മാപ്പുകളെക്കാൾ OSM ന് കുറച്ചുകൂടി contribute ചെയ്യാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. Because it provides open data. അത്പോലെ ഒത്തൊരുമിച്ചൊരു പ്രയത്നം കേരളത്തിന് നല്ലൊരു മുഖച്ഛായതരുമെന്നു പ്രതീക്ഷിക്കുന്നു.

4. കേരളത്തിലെ OSM പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു. കൂടുതൽ മികവുറ്റതാക്കാനുള്ള നിർദ്ദേശങ്ങൾ എന്തെങ്കിലും ഉണ്ടോ?
തീർച്ചയായും കേരളത്തിൽ OSM ന്റെ പ്രവർത്തനങ്ങൾ ഊര്ജിതമായിത്തന്നെ നടക്കുന്നുണ്ട് എന്നുതന്നെയാണ് എന്റെ വിശ്വാസം. നല്ല രീതിയിൽ വളരെ ഒത്തൊരുമയോടെ ഓരോ പ്രവർത്തനങ്ങളും ചെയ്യുന്നു. പല മേഖലയിലുമുള്ള ആളുകളുടെ കൂട്ടായ്മ ഊർജമേകുന്നു. ഇനിയും ഒത്തിരി ആൾക്കാരെ ഉള്പെടുത്തിക്കൊണ്ടുതന്നെ ആവേശത്തോടെ കൂടുതൽ meetups നും ചർച്ചകൾക്കും അവസരങ്ങളൊരുക്കുക എന്നതുതന്നെയാണ് suggestion ആയിട്ട് പറയാനുള്ളത്.

5. പുതിയ മാപ്പേഴ്സിന് എന്തെങ്കിലും നിർദ്ദേശങ്ങൾ കൊടുക്കാൻ ഉണ്ടോ?
വ്യക്തതയോടെ കൃത്യമായ വിവരങ്ങൾ ഉപയോഗിച്ച് contribute ചെയ്യുക. നമ്മുടെ നാടിനെ മറ്റൊരു തലത്തിലൂടെയുള്ള നോക്കിക്കാണൽ കൂടിയാണിത്. പരമാവധി പ്രയോജനപ്പെടുത്തുക. തെറ്റായ വിവരങ്ങൾ upload ചെയ്യാതിരിക്കാൻ ശ്രമിക്കുക.

6. ഓപ്പൺസ്ട്രീട് മാപ് ഉപയോഗിച്ചപ്പോൾ എന്തെങ്കിലും രസകരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ ?
ഒരുപാടുണ്ട്. എന്നാലും എന്റെ തുടക്കസമയത്തെ contribution ൽ പറ്റിയ ഒരു തെറ്റുതന്നെ ചൂണ്ടികാണിക്കുന്നു. തെറ്റായ ഒരു updation സംഭവിച്ചിരുന്നു ആയിടക്ക്. അത് തെറ്റാണെന്നും അതിനെ എങ്ങനെ തിരുത്തണമെന്നും ചൂണ്ടിക്കാണിച്ചുതന്ന സുഹൃത്തുക്കൾ OSM ൽ ഉണ്ടായിരുന്നു. അവരുടെ സഹായത്തോടെ അവ തിരുത്തുന്നതിനും പിന്നീട് ആവർത്തിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. ഇത് രസകരമായ ഒരു അനുഭവം തന്നെയാണ്. കാരണം, നമ്മുടെ തെറ്റുകൾപോലും തിരുത്താൻ സഹായിക്കുന്ന ഒത്തിരി സുഹൃത്തുക്കളെ ഇതിലൂടെ കിട്ടി. തെറ്റിനെ വിമർശിക്കാതെ അതിനു പരിഹാരം പറഞ്ഞുതരാൻ സന്നദ്ധരായവർ തന്നെയാണ് ഈ കൂട്ടായ്മയിൽ ഉൾപ്പെട്ടിരിക്കുന്നത് എന്ന് മനസിലാക്കിയ സന്ദർഭം.