മാപ്പത്തോൺ കേരളയുടെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ഡിസ്ട്രിക്ട് ടെക്നിക്കൽ ഓഫീസിർമാർക്കുള്ള ഓപ്പൺസ്ട്രീട് മാപ് ട്രെയിനിങ് 2019  ഡിസംബർ 5 നു തിരുവനന്തപുരത്തെ ഇൻഫർമേഷൻ കേരള മിഷനിൽ വെച്ച് നടന്നു . ട്രെയിനിങ് പ്രോഗ്രാമിൽ 16 ടെക്നിക്കൽ ഉദ്യോഗസ്ഥരും ഇൻഫർമേഷൻ കേരള മിഷനിലെ 4 GIS വിദഗ്ധരും പങ്കെടുത്തു .  Infrastructure Development Finance Company (IDFC) ലെ ഉദ്യോഗസ്ഥരും ട്രൈനിങ്ങിൽ പങ്കെടുത്തു. മാപ്പത്തോണ്‍ കേരളയുടെ ഭാഗമായ Map my office പദ്ധതിയിലൂടെ അവരവരുടെ ജില്ലകളിലെ സർക്കാർ ഓഫീസുകൾ പൂർണമായും അടയാളപ്പെടുത്താമെന്നു പരിശീലന പരിപാടിയിൽ പങ്കെടുത്തവർ അറിയിച്ചു.