അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ NSS വോളന്റിയർ ആയ അമിത ഇന്റേൺഷിപ്പിന്റെ ഭാഗമായാണ് ഓപ്പൺസ്ട്രീട് മാപ്പിംഗ് രംഗത്തേയ്ക് കടന്നു വരുന്നത് . മൂന്നാം വർഷ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ അമിത കഴിഞ്ഞ ഏതാനും മാസങ്ങൾ കൊണ്ട് തന്നെ നിരവധി എഡിറ്റുകൾ ചെയ്തു കഴിഞ്ഞു. OSM ന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന കോളേജ് വിദ്യാര്ഥികള്ക് പ്രചോദനം നൽകുന്നതാണ് അമിതയെപ്പോലുള്ളവരുടെ സാന്നിധ്യം

Amitha K Biju

Student

Education :B.Tech in CIVIL ENGINEERING (3rd year), AMAL JYOTHI COLLEGE OF ENGINEERING, KANJIRAPALLY, KOTTAYAM
OSM Contributor since: 2019
Total changeset: 1400

1. ആദ്യമായി മാപ്പ് ചെയ്തത് എന്താണ് ?

കൃത്യമായി ഓർക്കുന്നില്ല. NSS ഒരു ഇന്റേൺഷിപ് ഉണ്ടായിരുന്നു. അന്നാണ് ആദ്യമായി ഓപ്പൺസ്ട്രീട് മാപ് ഉപയോഗിക്കുന്നത്. എന്റെ കോളേജ് തന്നെ ആയിരുന്നു എന്നാണ് ഓർമ

2. നിങ്ങൾ എങ്ങനെയാണു മാപ്പ് ചെയ്യുന്നത് ? നിങ്ങളൊരു armchair-mapper ആണോ? നിങ്ങൾ എന്തെല്ലാം മാപ്പിംഗ് സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത് ?

ഞാൻ കൂടുതലും ലാപ്ടോപ്പ് ഉപയോഗിച്ചാണ് മാപ്പിംഗ് ചെയ്യുന്നത്. ഞാൻ ഒരു armchair mapper ആണ് . സമയം കിട്ടുമ്പോഴൊക്കെ മാപ്പിംഗ് ചെയ്യാറുണ്ട്.

3. മാപ്പിങ്ങിൽ നിങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ് ?

ശരിയായി സ്ഥലങ്ങൾ മാർക്ക് ചെയ്യാൻ കുറച്ചു ബുട്ടിമുട്ടുകൾ വരാറുണ്ട്. അടുത്തടുത്തുള്ള കെട്ടിടങ്ങൾ കാണുമ്പോൾ കൺഫ്യൂഷൻസ് തോന്നാറുണ്ട്. Satellite ഇമേജ് അപ്ഡേറ്റഡ് അല്ല എന്നും തോന്നിയിട്ടുണ്ട് .

4. നിങ്ങൾ പ്രധാനമായും മാപ് ചെയ്യുന്ന സ്ഥലം ഏതാണ് ?

ഞാൻ എന്റെ സ്വന്തം നാടായ പിറവം തന്നെ ആണ് കൂടുതലും എഡിറ്റ് ചെയുന്നത്. നാം അറിയുന്ന സ്ഥലങ്ങൾ ചെയ്യതാൽ തെറ്റുകൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

5. മാപ്പിംഗ് പ്രവർത്തനങ്ങളിൽ നിന്നും നിങ്ങൾക്ക് ലഭിച്ച പ്രധാന നേട്ടങ്ങൾ എന്തൊക്കെയാണ് ? മാപ്പിംഗ് പ്രവർത്തനങ്ങളിലൂടെ നിങ്ങൾക്ക് എന്തൊക്കെ മാറ്റങ്ങൾ
ഉണ്ടായി ?

OSM പോലുള്ള ഒരു ഓപ്പൺ സോഴ്സ് സംവിധാനം വളരെ ഉപകാരപ്രദമാണ് . തെറ്റുകൾ വളരെ എളുപ്പത്തിൽ തന്നെ നമുക് ശെരിയാകാൻ സാധിക്കുന്നതൊക്കെ പലപ്പോഴും ഉപയോഗപ്പെട്ടിട്ടുണ്ട്.

6. മാപ്പിങ്ങിൽ തുടരാനുള്ള പ്രചോദനം എന്താണ് ?

പ്രളയം വന്നപ്പോൾ നമ്മൾ കണ്ടതാണ് മാപ്പിന്റെ ആവശ്യകത. എവിടെയൊക്കെയാണ് പ്രളയം കൂടുതൽ ബാധിച്ചതെന്നും എവിടെയൊക്കെയാണ് സുരക്ഷിതമെന്നും അറിയാൻ ഒത്തിരി ബുട്ടിമുട്ടുണ്ടായിരുന്നു. അതുകൊണ്ട് നമുക് ചെയ്യാൻ പറ്റുന്നത് കൂട്ടായ്മയുടെ ഒരു ഭൂപടം നാളേക്കായി ഒരുക്കുക എന്നതാണ് . ഒഴിവ് സമയങ്ങൾ ഇതിനായി ഉപയോഗിക്കുന്നത് നല്ലതല്ലേ. ഇപ്പോൾ നമ്മുടെ നാട് കൊറോണ എന്ന വൈറസിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. എവിടെയൊക്കെയാണ് ഐസൊലേഷൻ വാർഡുകൾ, ആശുപത്രികൾ, കൂടുതൽ രോഗികൾക്കുള്ള പ്രദേശം തുടങ്ങി നിരവധി കാര്യങ്ങൾ ഓപ്പൺസ്ട്രീട് മാപ്പിൽ നിന്ന് ലഭിച്ചാൽ അത് വളരെ ഉപകാരപ്രദമാകും .

7. പ്രളയാനന്തര കേരള പുനര്നിര്മാണത്തിൽ OSM, ന്റെ പ്രസക്തി എന്താണെന്നു നിങ്ങൾ കരുതുന്നു ?

പ്രളയ സമയത്തു ഏറ്റവും അനിവാര്യമായ ഒന്നായിരുന്നു വേഗത്തിൽ മാറ്റങ്ങൾ വരുത്താവുന്നതും വിവരങ്ങൾ കൂട്ടിച്ചേർക്കാനും കഴിയുന്ന ഒരു മാപ് . ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്ന ആർക്കും മാപ്പിന്റെ സഹായത്തോടെ ക്യാമ്പിലേക് ആവശ്യം ഉള്ള സാധനങ്ങൾ എത്തിക്കാമായിരുന്നു. അതുപോലെ യാത്ര ചെയുന്നവർക് ഏതു വഴി തിരഞ്ഞെടുക്കണമെന്നു കൃത്യമായി മനസിലാക്കാനും ഈ മാപ് ഉപയോഗപ്പെട്ടു.

8. മാപ്പിംഗ് കമ്മ്യൂണിറ്റികളുമായി നിങ്ങൾ സഹകരിച്ചു പ്രവർത്തിക്കുന്നുണ്ടോ ?

ഇല്ല

9. നിങ്ങൾ സ്വയം ഓപ്പൺസ്ട്രീറ്റ്മാപ്പ് ഉപയോഗിക്കുന്നുണ്ടോ?

ഉണ്ട്

10. കേരളത്തിലെ OSM പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു. കൂടുതൽ മികവുറ്റതാക്കാനുള്ള നിർദ്ദേശങ്ങൾ എന്തെങ്കിലും ഉണ്ടോ?

കേരളത്തിൽ വളരെ കുറച്ചു ആളുകൾ മാത്രമാണ് OSM മാപ്പിംഗ് രംഗത്തുള്ളത്. ഇപ്പോളും അടയാളപ്പെടുത്താത്ത ഒരുപാട് സ്ഥലങ്ങൾ ഉണ്ട്. ചെറിയ റോഡുകളും വഴികളും ഇനിയും അടയാളപ്പെടുത്തേണ്ടതുണ്ട്. പുതുതായി വരുന്നവർ ഇതൊക്കെ വരയ്ക്കുന്നത് നന്നായിരിക്കും. കൂടുതൽ കാമ്പുസുകളിലേക് ഓപ്പൺസ്ട്രീട് മാപ്പിങ് വിപുലീകരിക്കണം.

11. സമീപഭാവിയിലേക്കുള്ള നിങ്ങളുടെ മാപ്പിംഗ് പദ്ധതികൾ എന്തൊക്കെയാണ് ?

മാക്സിമം പ്ലോട്ട് ചെയ്യണം. പോക്കറ്റ് റോഡുകളും സെക്കന്ററി റോഡുകളും പൂർത്തിയാക്കണം.

12. ഓപ്പൺസ്ട്രീട് മാപ്പിലേക്ക് കടന്നുവരുന്ന പുതിയ ആളുകളോട് എന്താണ് പറയാനുള്ളത് ?

പുതിയതായി കടന്നുവരുന്നവർക് ആശംസകൾ . നമ്മുടെ നാട് നമ്മുക്ക് തന്നെ അടയാളപ്പെടുത്താൻ ഇതിലും നല്ലൊരവസരം വേറെയില്ല . അതുകൊണ്ട് നിങ്ങൾക്കറിയുന്ന വിവരങ്ങൾ കൃത്യമായി അടയാളപ്പെടുത്തുക . തെറ്റുകൾ വരുത്താതിരിക്കാൻ ശ്രെമിക്കുക .

13. താങ്കൾക്ക് മറ്റെന്തെങ്കിലും പറയാനുണ്ടോ ?
Satellite ഇമേജ് ഇടയ്ക്കിടയ്ക്ക് അപ്ഡേറ്റ് ചെയ്തിരുന്നെകിൽ നന്നായിരിന്നു. പുതിയ കടകളും മറ്റും മാപ് ചെയ്യാമായിരുന്നു.