എറണാകുളം സ്വദേശിയായ സനൂജ് ഓപ്പൺസ്ട്രീട് മാപ്പിലെ തുടക്കക്കാരനാണ് . ഓപ്പൺസോഴ്സ് മാപ്പുകൾ ഉപയോഗിച്ചാണ് ഇദ്ദേഹം ഓപ്പൺസ്ട്രീട് മാപ്പിനെ കുറിച്ച് അറിയുന്നത് . എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന സനൂജ് കഴിഞ്ഞ ഒരു വർഷമായി എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങൾ മാപ് ചെയ്യുന്നു. തുടക്കക്കാർക് പ്രചോദനമാണ് സനൂജിനെ പോലുള്ളവർ.

Sanooj A H

Front-end developer @ EQS India Pvt Ltd.

Education : Degree in Business management studies,
OSM Contributor since: 2019
Total changeset: 103

1. നിങ്ങൾ എപ്പോളാണ് OSM, ന്റെ ഭാഗമായത് ? എങ്ങനെ ആയിരുന്നു നിങ്ങളുടെ തുടക്കം ?
ഒരുവർഷം മുൻപേ ആണ് ഞാൻ എഡിറ് ചെയ്യാൻ തുടങ്ങിയത്. ഞാൻ ഓപ്പൺ സോഴ്സ് മാപ്‌സ് ആയ navigator ഉം maps.me യും യൂസ് ചെയ്യുന്നുണ്ട് അതിലൂടെ ആണ് ഞാൻ ഓപ്പൺ സോഴ്സ് എഡിറ്റിംഗ് ട്രാക്കിങ്ങിനെ പറ്റി അറിയുന്നത്.

2. ആദ്യമായി മാപ്പ് ചെയ്തത് എന്താണ് ?
ആദ്യമായി ഇടപ്പള്ളി - പൂക്കട്ടുപടി റോഡാണ് മാപ്പിംഗ് ചെയ്തത് . എന്തായിരുന്നു എന്നു ഓർക്കുന്നില്ല.

3. നിങ്ങൾ എങ്ങനെയാണു മാപ്പ് ചെയ്യുന്നത് ? നിങ്ങളൊരു armchair-mapper ആണോ ? നിങ്ങൾ എന്തെല്ലാം മാപ്പിംഗ് സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത് ?
ഞാൻ അങ്ങനെ റെഗുലർ ആയി മാപ് ചെയുന്ന ആളല്ല. വെറുതെ കിട്ടുന്ന സമയത്തു ചെയ്യുന്നതാണ്.

4. മാപ്പിങ്ങിൽ നിങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ് ?
ചില ലൊക്കേഷൻസ് പോയിന്റ് ചെയ്യാൻ ( correct പൊസിഷൻ) അറിയാൻ ബുദ്ധിമുട്ടുണ്ട്.

5. നിങ്ങൾ പ്രധാനമായും മാപ് ചെയ്യുന്ന സ്ഥലം ഏതാണ് ?
എറണാകുളം ഏരിയ ആണ്. എനിക്കേറ്റവും കൂടുതൽ അറിയാവുന്ന ഏരിയ ആയതിനാൽ തെറ്റുകൂടാതെ മാപ് ചെയ്യാൻ പറ്റും.

6. മാപ്പിംഗ് പ്രവർത്തനങ്ങളിൽ നിന്നും നിങ്ങൾക്ക് ലഭിച്ച പ്രധാന നേട്ടങ്ങൾ എന്തൊക്കെയാണ് ? മാപ്പിംഗ് പ്രവർത്തനങ്ങളിലൂടെ നിങ്ങൾക്ക് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായി ?
മാപ്പ് ചെയുമ്പോൾ ഓപ്പൺ സോഴ്സ് ആയതുകൊണ്ട് കൂടുതൽ app കളിൽ യൂസ് ചെയുന്നത് കണ്ടിട്ടുണ്ട്. അതുകൊണ്ട് എല്ലാവർക്കും കൂടുതൽ മാപിങ് ഡാറ്റ കിട്ടുമെങ്കിൽ അതു നല്ലതല്ലേ.

7. മാപ്പിങ്ങിൽ തുടരാനുള്ള പ്രചോദനം എന്താണ് ?
ഓപ്പൺ സോഴ്സ് ആയതു കൊണ്ട്. എല്ലാവർക്കും usefull ആണല്ലോ.

8. പ്രളയാനന്തര കേരള പുനര്നിര്മാണത്തിൽ OSM, ന്റെ പ്രസക്തി എന്താണെന്നു നിങ്ങൾ കരുതുന്നു ?
Correct ആയിട്ടുള്ള ലൊക്കേഷൻസ് കിട്ടിയാൽ എന്തെങ്കിലും ഒരു പ്രോബ്ലെം ഉണ്ടായാലും നമുക്ക് മാപ് നോക്കി എത്താവുന്നതെ ഉള്ളു.

9. മാപ്പിംഗ് കമ്മ്യൂണിറ്റികളുമായി നിങ്ങൾ സഹകരിച്ചു പ്രവർത്തിക്കുന്നുണ്ടോ ?
ഇല്ല.

10. നിങ്ങൾ സ്വയം ഓപ്പൺസ്ട്രീറ്റ്മാപ്പ് ഉപയോഗിക്കുന്നുണ്ടോ?
Yes. navigator ഉം maps.me യും യൂസ് ചെയ്യുന്നുണ്ട് .

11.കേരളത്തിലെ OS M പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു. കൂടുതൽ മികവുറ്റതാക്കാനുള്ള നിർദ്ദേശങ്ങൾ എന്തെങ്കിലും ഉണ്ടോ?
ഒരു കമ്മ്യൂണിറ്റി തുടങ്ങി അതു ഒരാൾ ഹാൻഡിൽ ചെയ്താൽ നല്ലതാണ്. ഇടക്കൊക്കെ ഒരു meetup സംഘടിപ്പിക്കുന്നതും നന്നായിരിക്കും.

12. സമീപഭാവിയിലേക്കുള്ള നിങ്ങളുടെ മാപ്പിംഗ് പദ്ധതികൾ എന്തൊക്കെയാണ്?
അങ്ങനെ വലിയ പദ്ധതികൾ ഒന്നുമില്ല. ഫ്രീ ആയിരിക്കുമ്പോൾ എനിക്കറിയാവുന്ന അടയാളപെടുത്താത്ത സ്ഥലങ്ങൾ മാർക് ചെയ്യും.

13. ഓപ്പൺസ്ട്രീട് മാപ്പിലേക്ക് കടന്നുവരുന്ന പുതിയ ആളുകളോട് എന്താണ് പറയാനുള്ളത് ?
മാക്സിമം തെറ്റുകൂടാതെ അടയാളപ്പെടുത്താൻ ശ്രമിക്കുക.

14. താങ്കൾക്ക് മറ്റെന്തെങ്കിലും പറയാനുണ്ടോ ?
Meetup വല്ലതുമുണ്ടെങ്കിൽ അറിയിക്കണം.