കഴിഞ്ഞ ആറുവർഷമായി ഓപ്പൺസ്ട്രീട് മാപ്പിലെ എഡിറ്റിഗിൽ സജീവ സാന്നിധ്യമാണ് കെൽവിൻ. എഞ്ചിനീയറിംഗ് ബിരുദധാരിയായ കെൽവിൻ മുൻപ് mapbox-ന്റെ ഭാഗമായി ജോലി ചെയ്യുകയും ഇപ്പോൾ Grab-ന്റെ മാപ് ടീമിൽ പ്രവർത്തിക്കുന്നു. muzirian, muziriana, എന്നീ രണ്ടു ഓപ്പൺസ്ട്രീറ്റ്മാപ് ഐ ഡികൾ ഉപയോഗിച്ച് ഇതിനോടകം തന്നെ 12971- എഡിറ്റുകൾ ചെയ്തുകഴിഞ്ഞു .
Kelvin
Works on Map Team of Grab
Education : Engineering
OSM Contributor since: 2013
Total changeset: 12971
1. നിങ്ങൾ ഇപ്പോളാണ് OSM, ന്റെ ഭാഗമായത് ? എങ്ങനെ ആയിരുന്നു നിങ്ങളുടെ തുടക്കം ?
സൗജന്യമായും സ്വതന്ത്രമായും ഉപയോഗിക്കാൻ കഴിയുന്ന ഒരു മാപ്പിന്റെ അനിവാര്യതയാണ് ഓപ്പൺസ്ട്രീട് മാപ്പിൽ എഡിറ്റ് ചെയ്യാൻ പ്രേരിപ്പിച്ചത് .
2. ആദ്യമായി മാപ്പ് ചെയ്തത് എന്താണ് ?
ആദ്യമായി മാപ് ചെയ്തത് റോഡ് നെറ്റ്‌വർക്ക് ആണ് . കൂടാതെ എനിക്ക് പരിചിതമായ സ്ഥലങ്ങളിൽ തെറ്റായി മാപ് ചെയ്യപ്പെട്ടിരുന്ന വിവരങ്ങൾ കൂടുതൽ കൃത്യമാക്കുക്കയും ചെയ്തു .
3. എന്താണ് OSM നെ കുറിച്ച് പറയാൻ ഉള്ളത് ?
കൂട്ടായ നന്മയ്ക്കായി സ്വതന്ത്രവും ജനോപകാരപ്രദവുമായ ഒരു മാപ് ജനങ്ങളുടെ ഒത്തൊരുമയോടെ എങ്ങനെ നിർമിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഓപ്പൺസ്ട്രീറ്റ്മാപ് .
4. പ്രളയാനന്തര കേരള പുനര്നിര്മാണത്തിൽ OSM, ന്റെ പ്രസക്തി എന്താണെന്നു നിങ്ങൾ കരുതുന്നു ?
പ്രളയം പോലുള്ള ദുരന്തങ്ങൾ അഭിമുകീകരിക്കുമ്പോൾ കൂടുതൽ ശ്രെധ കൊടുക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കാൻ ഓപ്പൺസ്ട്രീട് മാപ്പിലെ വിവരങ്ങൾ സഹായിക്കും . കൂടാതെ ഇതേപോലെ ദുരന്തങ്ങൾ ബാധിച്ചേക്കാവുന്ന പ്രദേശങ്ങൾ തിരിച്ചറിയുന്നതിലൂടെ സമാന സംഭവങ്ങൾ തടയാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനും കഴിയും .
5. കേരളത്തിലെ OSM പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു. കൂടുതൽ മികവുറ്റതാക്കാനുള്ള നിർദ്ദേശങ്ങൾ എന്തെങ്കിലും ഉണ്ടോ?
ഓപ്പൺസ്ട്രീട് മാപ്പിനെ കുറിച്ചും സമാന വിവരങ്ങളെപറ്റിയും ശരിക്കും അഭിനിവേശമുള്ള ചില സംഭാവകർ കേരളത്തിലുണ്ട്, പക്ഷേ കൂടുതൽ ആളുകൾ ഇതിലേക്കു കടന്നു വരേണ്ടത് ആവശ്യമാണ്. ഇതുപോലുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരാൻ ഇവന്റുകൾ ആസൂത്രണം ചെയ്യുന്നത് കൂടുതൽ പുതിയ ആളുകൾ ഈ രംഗത്തേക് കടന്നുവരുന്നതിനു സഹായിക്കും. വിവിധ സർക്കാർ ഏജൻസികളുടെ സമീപകാല പ്രവർത്തനങ്ങൾ വളരെ പ്രോത്സാഹജനകവും പ്രതീക്ഷയുമാണ്. വ്യത്യസ്ത ഓപ്പൺ കമ്മ്യൂണിറ്റികളുമായും താൽപ്പര്യ ഗ്രൂപ്പുകളുമായും ഉള്ള സഹകരണം ഓപ്പൺസ്ട്രീട് കമ്മ്യൂണിറ്റിയെ കൂടുതൽ സുസ്ഥിരമാക്കും.
6. ഓപ്പൺസ്ട്രീട് മാപ്പിലേക്ക് കടന്നുവരുന്ന പുതിയ ആളുകളോട് എന്താണ് പറയാനുള്ളത് ?
നിങ്ങൾക്ക് കഴിയുന്നത്ര മാപ്പ് ചെയ്ത് അതിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ ശ്രമിക്കുക. Osm wiki നിങ്ങൾക് ഇതിനായി ഉപയോഗപ്പെടുത്താം. കൂടാതെ നിങ്ങളെ സഹായിക്കാൻ തയ്യാറായ ധാരാളം ആളുകൾ ഇന്ന് കേരളത്തിനകത്തും പുറത്തും ഉണ്ട്. ഓപ്പൺസ്ട്രീട് മാപ്പിലെ വിവരങ്ങൾ എല്ലാവർക്കുമായി ഞങ്ങളെപ്പോലുള്ളവർ നിർമ്മിച്ചതായതിനാൽ , നിങ്ങളും ഈ കമ്മ്യൂണിറ്റിയുടെ ഭാഗമാകുകയും വിവരങ്ങൾ ചേർക്കുകയും ചെയ്യുക .