ഫ്രീസോഫ്റ്റ്വെയർ ഫിലോസഫിയിൽ താൽപ്പര്യമുള്ള മനു വർക്കി കഴിഞ്ഞ ഒൻപതു വർഷമായി ഓപ്പൺസ്ട്രീറ്റിൽ മാപ്പിൽ എഡിറ്റ് ചെയ്തു വരുന്നു. 2011, ജൂണിൽ ആദ്യമായി എഡിറ്റ് ചെയ്ത തുടങ്ങിയ ഇദ്ദേഹം ഇതിനോടകം 943, എഡിറ്റുകൾ ചെയ്തു കഴിഞ്ഞു. അറിവിന്റെ സ്വാതന്ത്രയത്തിനു ഉതകുന്ന നല്ലൊരു വേദിയാണ് ഓപ്പൺസ്ട്രീട് മാപ് എന്നതും കേരളത്തിന് നല്ല നിലവാരമുള്ള ഓപ്പൺ മാപ്പുകളുടെ അഭാവവും ആണ് ഇദ്ദേഹത്തെ ഓപ്പൺസ്ട്രീട് മാപ്പിലേക് ആകർഷിച്ചത്.

Manu Varkey

Executive Engineer & Senior Manager (Electrical) in Central Public Works Department

Education : BTech (EEE) ,ME in Electrical Engineering OSM Contributor since: 2011 Total changeset: 943

1. ആദ്യമായി മാപ്പ് ചെയ്തത് എന്താണ് ? എന്താണ് പ്രധാനമായും മാപ്പ് ചെയ്യുന്നത് ?
ആദ്യമായി ചെയ്തത് എന്താണെന്നു കൃത്യമായി ഓർക്കുന്നില്ല . POI, ആയിരിക്കണം . മുൻപ് കേരളത്തിലെ റോഡുകൾ മാപ് ചെയ്തിരുന്നു. ഞാൻ നടത്തുന്ന യാത്രകളുടെ GPS Trace, എടുക്കാറുണ്ടായിരുന്നു . സാറ്റലൈറ്റ് മാപ് ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ ഈ trace, ഉപയോഗിച്ച് മാപ്പിംഗ് ചെയ്യാറുണ്ടായിരുന്നു . കേരളത്തിലെ സംസ്ഥാനപാതകളിൽ കാര്യമായ മാപ്പിംഗും ക്ലാസ്സിഫിക്കേഷനും നടത്തി. ഇപ്പോൾ പ്രധാനമായും എന്റെ ജോലിയുമായി ബന്ധപ്പെട്ട ആശുപത്രി / വിദ്യാഭ്യാസ കാമ്പസ് ഏരിയകളുടെ മാപ്പിംഗ് നടത്തുന്നു .

2. പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമാണത്തിൽ OSM ന് നിർണായകമായ പങ്കുവഹിക്കാൻ കഴിയുമോ ? താങ്കളുടെ അഭിപ്രായം എന്താണ്?

അതെ തീർച്ചയായും കഴിയും. സൗജന്യ ജി‌ഐ‌എസ് ഡാറ്റയുടെ ലഭ്യത വളരെ വലിയ ശാക്തീകരണ ഉപകരണമാണ്. റോഡുകൾ‌, നദീതടങ്ങൾ‌, അരുവികൾ‌, കൊടുങ്കാറ്റ് ഡ്രെയിനുകൾ‌ എന്നിവയുടെ മികച്ച മാപ്പിംഗ് ആവശ്യമാണ്. പി‌ഡബ്ല്യുഡി, കെ‌ഡബ്ല്യുഎ തുടങ്ങിയ സർക്കാർ ഏജൻസികളിൽ നിന്നുള്ള ഡാറ്റ ഇൻ‌പുട്ട് ഈ ശ്രമത്തിന് വളരെ പ്രധാനമാണ്, കാരണം അവരുമായി ലഭ്യമായ ഡാറ്റ കണ്ടെത്താൻ വളരെ പ്രയാസമാണ്.

3.കേരളത്തിലെ OS M പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു. കൂടുതൽ മികവുറ്റതാക്കാനുള്ള നിർദ്ദേശങ്ങൾ എന്തെങ്കിലും ഉണ്ടോ?
കേരളത്തിൽ നിന്നും വളരെ കുറച്ചു ആളുകൾ മാത്രമാണ് ഇപ്പോൾ ഓപ്പൺ സ്ട്രീറ്റ് മാപ്പിലേക്ക് കടന്നു വന്നിട്ടുള്ളത് . കുറച്ചുകൂടി മെച്ചപ്പെട്ട പ്രവർത്തങ്ങൾക്കും കേരളത്തിലെ ഓപ്പൺസ്ട്രീട് മാപ് കമ്മ്യൂണിറ്റിയെ കുറേകൂടി ശക്തമാക്കാനും കേരളത്തിലെ ക്യാമ്പസുകളിലേക്ക് കുടി ഓപ്പൺ സ്ട്രീറ്റ് മാപ്പ് എഡിറ്റിങ് വ്യാപിപ്പിക്കണം. ഇപ്പോഴും പ്രധനപ്പെട്ട നിരവധി മാപ്പിംഗുകൾ നടത്താൻ ആളുകൾ ഇല്ല എന്നതാണ് വസ്തുത. കേരളത്തിലെ റോഡുകൾ മാപ്പു ചെയ്യുന്ന സമയത് ഞാൻ ഈ പ്രശ്നം നേരിട്ടിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട district, റോഡുകൾ മാപ് ചെയ്യുന്ന സമയത് രണ്ടോ മൂന്നോ വ്യക്തികൾ മാത്രമാണ് ഉണ്ടായിരുന്നത് , അത്രമാത്രം ബുദ്ധിമുട്ട് ആ സമയത് നേരിട്ടിട്ടുണ്ട്. അതുകൊണ്ട് സ്റ്റേറ്റ് ഹൈവേ മാത്രമാണ് മാപ് ചെയ്തത്.

4. ഓപ്പൺസ്ട്രീട് മാപ്പിലേക്ക് കടന്നുവരുന്ന പുതിയ ആളുകളോട് എന്താണ് പറയാനുള്ളത് ?

ഓപ്പൺസ്ട്രീട് മാപ്പ് എന്നത് പൊതു നന്മയ്ക് വേണ്ടിയുള്ള പേരറിയാത്ത ഒരു പ്രവർത്തനമാണ് . പേരിനോ പ്രസക്തിക്കോ വേണ്ടിയല്ല നിങ്ങൾ ഇതിന്റെ ഭാഗമാകേണ്ടത്. ഇതിൽ പ്രവർത്തിക്കുക വഴി Geographic information system (G I S), സാങ്കേതിക വിദ്യയെക്കുറിച്ച നിങ്ങളുടെ അറിവ് വർധിപ്പിക്കാൻ ഈ പ്രവർത്തനം തീർച്ചയായും സഹായിക്കും

5. മാപിങ്ങുമായി ബന്ധപ്പെട്ടു ഉണ്ടായ രസകരമായതോ മറക്കാൻ പറ്റാത്തതോ ആയ അനുഭവങ്ങൾ ഉണ്ടെങ്കിൽ പങ്കുവെയ്ക്കാമോ ?

കേരളത്തിലെ സംസ്ഥാനപാതകളുടെ മാപ്പിംഗ് വളരെ രസകരമായ ഒരു അനുഭവമായിരുന്നു. ഒരു കമ്മ്യൂണിറ്റി പ്രോജക്റ്റിലെ എന്റെ ആദ്യ ഇടപെടലായിരുന്നു അത്. കേരളത്തിലെ റോഡ് ശൃംഖലയെക്കുറിച്ചും അവയെ ചുറ്റിപ്പറ്റിയുള്ള വസ്തുതകളെക്കുറിച്ചും ധാരാളം കാര്യങ്ങൾ പഠിച്ചു.
സർവേയിൽ പങ്കെടുത്ത ക്യാമ്പസ് മാപ്പുകളിൽ നിന്ന് ഒ‌എസ്‌എം ഡാറ്റ സൃഷ്ടിക്കുകയും വിവിധ കാമ്പസ് യൂട്ടിലിറ്റി സേവനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ഡാറ്റ അടിസ്ഥാനമായി ഉപയോഗിക്കുകയും ചെയ്യുക എന്നതായിരുന്നു മറ്റൊരു നല്ല അനുഭവം. ജി‌ഐ‌എസ് ഉപകരണങ്ങൾ ഉപയോഗിച്ച് എന്റെ ജോലിയെ സഹായിക്കുന്നതിനുള്ള ഒരു പാർട്ട് ടൈം പ്രോജക്റ്റായി ഇത് ഏറ്റെടുത്തു. കാരൈക്കലിലെ പുതുച്ചേരി എഞ്ചിനീയറിംഗ് കോളേജിനായി വൈദ്യുത വിതരണ ശൃംഖല ദൃശ്യവൽക്കരിക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമായി ഒ‌എസ്‌എം അടിസ്ഥാന മാപ്പും ഓപ്പൺ സോഴ്‌സ് ജി‌ഐ‌എസ് സോഫ്റ്റ്വെയറും ക്യുജി‌ഐ‌എസ് നേരിട്ട് ഉപയോഗിച്ചു. പുതുച്ചേരിയിലെ JIPMER ആശുപത്രിക്കായി ഒരു ഏകീകൃത (HVAC, Fire, OFC, ടെലിഫോൺ, ഇലക്ട്രിക്കൽ) സേവന പദ്ധതിയുടെ വികസനം ആരംഭിക്കുന്നതിന് ഇതേ പരിഹാരം ഉപയോഗിച്ചു.

6. മാപ്പിംഗ് കമ്മ്യൂണിറ്റികളുമായി നിങ്ങൾ സഹകരിച്ചു പ്രവർത്തിക്കുന്നുണ്ടോ ?
മറ്റു osm, കമ്മ്യൂണിറ്റികളുമായി വളരെ വിരളമായിട്ടേ ബന്ധപ്പെട്ടിട്ടുള്ളു. സംസ്ഥാന ഹൈവേകളുടെ മാപ്പിംഗ് സമയത്ത് 3-4ആളുകളുമായി ബന്ധപ്പെട്ടു. പഴയ പ്രോജക്റ്റുകളിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അറിയിക്കാൻ ചിലർ ഇടയ്ക്കിടെ വിളിക്കാറുണ്ട്. ഇപ്പോൾ ഒ‌എസ്‌എം സംഭാവകരുടെ ഒരു ടെലിഗ്രാം ഗ്രൂപ്പിലെ അംഗമാണ്, പക്ഷേ ജോലി സംബന്ധമായ സമയ പരിമിതി കാരണം അതിലെ ഇടപെടലും കുറവാണു.

7.നിങ്ങൾ എങ്ങനെയാണു മാപ്പ് ചെയ്യുന്നത് ? നിങ്ങളൊരു armchair-mapper ആണോ ? നിങ്ങൾ എന്തെല്ലാം മാപ്പിംഗ് സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത് ?
പ്രധാനമായും ഉപയോഗിക്കുന്നത് JOSM and ID editor. ചെറിയ എഡിറ്റുകൾക്കായി ID,Editor, ആണ് ഉപയോഗിക്കുന്നത് . കൂടുതൽ എഡിറ്റ് ചെയ്യുന്ന സമയത്തും CAD,ൽ നിന്നും വിവരങ്ങൾ import, ചെയ്യുന്ന സമയത്തും JOSM, ഉപയോഗിക്കുന്നു .

8. എന്താണ് മാപ്പിങ്ങിൽ തുടരാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് ?
പ്രധനമായും ഓപ്പൺസ്ട്രീട് മാപ്പിൽ തുടരാൻ പ്രേരിപ്പിക്കുന്നത് ഇതിലെ വെല്ലുവിളികളും രസകരമായ കാര്യങ്ങളും ആണ് . മനുഷ്യന്റെ അറിവിനെ സമൂഹത്തിനു ഉപകാരപ്പെടുന്ന രീതിയിൽ ലഭ്യമാക്കാൻ കഴിയുന്ന ഒരാശയമാണ് ഓപ്പൺസ്ട്രീട് മാപ്പിന്റെത്. ഈ ആശയമാണ് എന്നെ ഇതിൽ തുടരാൻ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം.