എറണാകുളം സ്വദേശിയായ ജ്യോതിഷ് കേരളത്തിനകത്തും പുറത്തുമായി നിരവധി ബൈക്ക് യാത്രകൾ നടത്തി വരുന്നു. ജോതിഷിന്റെ ഓപ്പൺസ്ട്രീട് മാപ്പിലേക്കുള്ള കടന്നു വരവിന്റെ പിന്നിൽ ഒരു ലഡാക്ക് യാത്ര ആണ് . ഈ യാത്രയിൽ മത്സരത്തിന്റെ ഭാഗമായാണ് ഓപ്പൺസ്ട്രീട് മാപ്പിനെ കുറിച്ച് അറിഞ്ഞത്. പിന്നീടുള്ള യാത്രകളിൽ ഓപ്പൺസ്ട്രീട് മാപ്പിലേക് വിവരങ്ങൾ ചേർക്കാൻ തുടങ്ങിയ ജ്യോതിഷ് കഴിഞ്ഞ പത്തുമാസമായി ഓപ്പൺസ്ട്രീട് മാപ്പിൽ വിവരങ്ങൾ ചേർക്കുന്നതിൽ സജീവമാണ്.

Jothish Babu

Full Stack Developer

Education : Diploma in Electronics, ITI AutoMobile Engg
OSM Contributor since: 2019
Total changeset: 744

1. OSM ലേക്ക് കടന്നു വരാനുണ്ടായ പ്രചോദനം എന്താണ് ?

    ലഡാക് യാത്രയിലാണ് ആദ്യമായി ഓപ്പൺ സ്ട്രീറ്റ് മാപ്പിനെ കുറിച്ച് കേൾക്കുന്നത് . പിന്നീട് മാപ്പിലറിയെ കുറിച്ച അറിഞ്ഞു . contribute, ചെയ്താൽ Gopro(Action Camera), ലഭിക്കും എന്ന് പറഞ്ഞത് കൂടുതൽ ആകർഷിച്ചു . തുടർന്നുള്ള യാത്രകളിൽ ഫോട്ടോ എടുക്കാൻ തുടങ്ങി . പിന്നീട് OSM, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായതോടെയാണ് ഓപ്പൺസ്ട്രീട് മാപ് എഡിറ്റിംഗിലേക്ക് താല്പര്യം തോന്നിയത് . ഇതിനെല്ലാം പ്രചോദനം നൽകിയത് Ranji Collins, ആണ് .

2. എത്ര വർഷായി OS M ?

   1 0 മാസമായി

3. ആദ്യമായി മാപ്പ് ചെയ്തത് എന്താണ് ? എന്തൊക്കെയാണ് ഇപ്പോൾ പ്രധാനമായും മാപ്പ് ചെയ്തിട്ടുള്ളത്?

   ആദ്യമായി ചെയ്തത് മാപ്പിലറിയാണ്. എറണാകുളം MG,റോഡ് . ഇപ്പോൾ പ്രധനമായും ചെയ്യുന്നത് Public Transport, Humps, POI etc..

4. എന്താണ് OSM നെ കുറിച്ച് പറയാൻ ഉള്ളത് ?

    പൂർണ സ്വാതന്ത്ര്യം ഉള്ള ഒരു മാപ്പിംഗ് പ്ലാറ്റഫോം.

5. പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമാണത്തിൽ OSM ന് നിർണായകമായ പങ്കുവഹിക്കാൻ കഴിയുമോ ? താങ്കളുടെ അഭിപ്രായം എന്താണ്?

   തീർച്ചയായും. മാപ്പിംഗ് ഒരു പരിധിവരെ പൂര്ണമായാൽ പൊതുജങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഒന്നാണ് ഓപ്പൺ സ്ട്രീറ്റ് മാപ്.

6. കേരളത്തിലെ OS M പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു. കൂടുതൽ മികവുറ്റതാക്കാനുള്ള നിർദ്ദേശങ്ങൾ എന്തെങ്കിലും ഉണ്ടോ?

    ഇപ്പോൾ ഒത്തിരി ആളുകൾ മാപ്പിങ്ങിലേക്ക് കടന്നുവരുന്നുണ്ട് . ഒരു Top 10 ലിസ്റ്റ് വെച്ചാൽ കുറച്ചുകൂടെ ആളുകളെ കിട്ടും എന്ന് തോന്നുന്നു.

7. പുതുതായി കടന്ന് വരുന്ന മാപ്പർമാരോട് എന്താണ് പറയാനുള്ളത്?

   കേറിവാ മക്കളെ.

8. എന്തെങ്കിലും വെല്ലുവിളികൾ നേരിടുന്നുണ്ടോ?

    റോഡുകൾ വരയ്ക്കുമ്പോൾ ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തണം എന്നത് സംശയം ആണ്.

9. ഓപ്പൺസ്ട്രീട് മാപ് ഉപയോഗിച്ചപ്പോൾ എന്തെങ്കിലും രസകരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ ?

   ഇതുവരെ ഇല്ല.

10.എന്താണ് മാപ്പിംഗിൽ നിങ്ങളെ ഇപ്പോളും നിലനിർത്തുന്നത്? മാപ്പ് ചെയ്യാൻ നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ എന്താണ്?

   ഒരു താല്പര്യം തോന്നിയത് കൊണ്ടാണ് ഓപ്പൺസ്ട്രീട് മാപ്പിൽ എഡിറ്റ് ചെയ്യുന്നത്.