കേരള സംസ്ഥാന ഐ ടി മിഷനും കേരള സാങ്കേതിക സര്‍വ്വകലാശാല എന്‍ എസ് എസ് യൂണിറ്റും സംയുക്തമായി മാപ്പത്തണ്‍ കേരളയുടെ ജില്ലാതല പരിശീല പരിപാടി ഒക്ടോബര്‍ 10ന് നടന്നു. കോളേജ് ഓഫ് എഞ്ചിനീയറിംഗ് കല്ലൂപ്പാറയില്‍ നടന്ന ട്രെയിനിംഗില്‍ ആറന്മുള കോളേജ് ഓഫ് എഞ്ചിനീയറിംഗ്, മുസലിയാര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് പത്തനംതിട്ട, മൗണ്ട് സിയോണ്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് കടമ്മനിട്ട എന്നീ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പങ്കെടുത്തു. എന്‍ എസ് എസ് പി ഒ, 126-ാം യൂണിറ്റ് പ്രതിനിധി ശ്രീദീപ എച്ച് എസ് പരിശീലന പരിപാടിയ്ക്ക് നേതൃത്വം നല്‍കി.