മലപ്പുറം ജില്ലയിലെ എന്‍ എസ് എസ് വോളന്റിയര്‍മാരെ മാപ്പത്തോണ്‍ കേരള പദ്ധതിയുടെ മാസ്റ്റര്‍ ട്രെയിനര്മാരാക്കുന്നതിനുള്ള പരിശീലന പരിപാടി ഒക്ടോബര്‍ 19ന് മലപ്പുറം ജില്ലയിലെ ഏറനാട് ക്നോളഡ്ജ് സിറ്റി ടെക്നിക്കല്‍ കോളേജില്‍ (ഇ കെ സി ടി സി) നടന്നു. ഇ കെ സി ടി ഇ മഞ്ചേരി, എം ഇ എ എഞ്ചിനീയറിംഗ് കോളേജ് പെരിന്തല്‍മണ്ണ, വേദവ്യാസ എഞ്ചിനീയറിംഗ് കോളേജ്, കൊച്ചിന് കോളേജ് ഓഫ് എഞ്ചിനീയിറിഗ് എന്നീ കോളേജുകളില്‍ നിന്നും 36 വിദ്യാര്‍ത്ഥികള്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.
കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി നാഷണല്‍ സര്‍വ്വീസ് സ്കീമും ഐ ടി മിഷനും സംയുക്തമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. മലപ്പുറം എന്‍ എസ് എസ് യൂണിറ്റ് നമ്പര്‍ 247ന്റെ പ്രോജക്ട് ഓഫീസറായ ഷമീല്‍ കെ ക്ലാസ്സുകള്‍ നയിച്ചു.