മാപ്പത്തോൺ കേരളയുടെ ഭാഗമായി തിരുവനതപുരം യൂണിവേഴ്സിറ്റി കോളേജിലെ ജോഗ്രഫി വിദ്യാർത്ഥികൾക്കായി 2019 നവംബര് 22 നു യൂണിവേഴ്സിറ്റി  കോളേജിൽ വെച്ച് പരിശീലനം നടന്നു. കോളേജിലെ 24 വിദ്യാർത്ഥികൾ ശില്പശാലയിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ അവർക്കു പരിചയമുള്ള സ്ഥലങ്ങൾ ഓപ്പൺസ്ട്രീറ്റ് മാപ്പിൽ അടയാളപ്പെടുത്തി. അക്കാഡമിക് പ്രൊജെക്ടുകളിൽ ഓപ്പൺസ്ട്രീട് മാപ് ഉപയോഗപ്പെടുത്താമെന്നും അതിനു  KSDI സാങ്കേതിക സഹായം നൽകണമെന്നും വിദ്യാർത്ഥികൾ അറിയിച്ചു.