കണ്ണൂര്‍ ജില്ലയിലെ വിവിധ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളെ മാപ്പത്തോണ്‍ കേരളയുടെ മാസ്റ്റര്‍ ട്രെയിനേഴ്‌സ് ആക്കുന്നതിനായി ഐ ടി മിഷനും നാഷണല്‍ സര്‍വ്വീസ് സ്‌കീമും സംയുക്തമായി നടപ്പിലാക്കുന്ന പരിശീലന പരിപാടി ഒക്ടോബര്‍ 17ന് തലശ്ശേരി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വെച്ച് സംഘടിപ്പിച്ചു. മലബാര്‍ ഇ്ന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി അഞ്ചരക്കണ്ടി, വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ചെംപേരി തുടങ്ങിയ കോളേജുകളില്‍ നിന്നായി 35 എന്‍ എസ് എസ് വോളന്റിയര്‍മാര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. തലശ്ശേരി കോളേജ് ഓഫ് എഞ്ചിനീയറിംഗ്് കോളേജ് എന്‍ എസ് പ്രോഗ്രാം ഓഫീസര്‍ അജീഷ് എം പരിശീലന പരിപാടിയ്ക്ക് നേതൃത്വം നല്‍കി.
ഇതിന്റെ തുടര്‍ച്ചയായി തലശ്ശേരി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളിലെ എന്‍ എസ് എസ് വോളന്റിയര്‍മാര്‍ക്കുള്ള ട്രെയിനിംഗ് ഒക്ടോബര്‍ 26ന് തലശ്ശേരി കോളേജ് ഓഫ് എഞ്ചിനീയറിംഗ്് കോളേജ് എന്‍ എസ് പ്രോഗ്രാം ഓഫീസര്‍ അജീഷ് എമ്മിന്റെ നേതൃത്വത്തില്‍ നടന്നു. 50-ാളം വിദ്യാര്‍ത്ഥികള്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.