നാഷണൽ സർവീസ് സ്‌കീമും ഐടി മിഷനും ചേർന്ന് കോളേജുകളിൽ നടത്തുന്ന മാപ്പത്തോണ്‍ പരിപാടിക്കായുള്ള മാസ്റ്റർ ട്രെയിനർമാരുടെ പരിശീലനം സെപ്തംബർ 17, 19, 20 തീയതികളിലായി പൂർത്തിയായി.

സാങ്കേതിക സര്‍വ്വകലാശാലകളിലെ എന്‍ എസ് എസ് പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സായ 99 അധ്യാപകർക്കാണ് ഡിജിറ്റല്‍ ഭൂപടം തയ്യാറാക്കുന്നതിന്റെ പരിശീലനം ലഭിച്ചത്.

കേരളത്തിലെ എൺപതോളം എൻജിനീയറിങ് കോളേജുകളെ പ്രതിനിധീകരിക്കുന്ന അധ്യാപകർക്ക് മൂന്നു സോണുകളായി തിരിച്ചു നടത്തിയ പരിശീലന പരിപാടിക്ക് ഐ ടി മിഷന്റെ വിദഗ്ധരാണ് നേതൃത്വം നൽകിയത്.