കേരള സര്‍ക്കാരിന് കീഴിലുള്ള സ്വതന്ത്ര സോഫ്റ്റ് വെയര്‍ വികസനകേന്ദ്രം ഐസിഫോസ് കോവളം ഉദയ സമുദ്ര ഹോട്ടലില്‍ സംഘടിപ്പിച്ച യങ് പ്രൊഫഷണല്‍ മീറ്റില്‍ 37 വിദ്യാര്‍ത്ഥികള്‍ ഒരുമണിക്കൂര്‍ സമയം കൊണ്ട് 151 കിലോമീറ്റര്‍ റോഡ് മാപ്പ് ചെയ്തു.
യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി 2019 ഫെബ്രുവരി 09,10 തീയതികളിലാണ് യങ് പ്രൊഫഷണല്‍ മീറ്റ് സംഘടിപ്പിച്ചത്. ഐസിഫോസ് റിസര്‍ച്ച് അസിസ്റ്റന്റ് ആശിഷ് ഓപ്പണ്‍ സ്ട്രീറ്റ് മാപ്പിനെ പരിചയപ്പെടുത്തുകയും ഇതിലേക്ക് എങ്ങനെയാണ് വിവരങ്ങള്‍ ചേര്‍ക്കേണ്ടതെന്ന് വിശദീകരിക്കുകയും ചെയ്തു.