നമ്മുടെ ഓഫീസ് വിവരങ്ങളും മാപ്പ് മൈ ഓഫീസിൽ ചേർക്കേണ്ടതില്ലേ...

 

ഇന്റർനെറ്റ് കണക്ഷനുള്ള ഒരു സ്മാർട്ട് ഫോണുണ്ടെങ്കിൽ നിങ്ങൾക്കും ഇതിന്റെ ഭാഗമാകാം. ഫോണുമായി ഓഫീസിലെ തുറസായ ഒരു സ്ഥലത്തേക്ക് പോകുക. ഇനി ഫോണിലെ ജി.പി.എസ്. സംവിധാനം ഓൺ ആക്കണം. 'ഇംപ്രൂവ് ലൊക്കേഷൻ ആക്കുറസി' എന്ന ചോദ്യത്തോടെ വരുന്ന പോപ് അപ്പിൽ ഹൈ ആക്കുറസി സെറ്റ് ചെയ്യാൻ മറക്കരുത്. മൊബൈൽ ഫോണിന്റെ മോഡൽ അനുസരിച്ച് ഇതിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം.

 

mapmyoffice.in ന്റെ ലിങ്ക് മെയിലിലോ എസ്.എം.എസ് ലോ ലഭിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ആ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇല്ലെങ്കിൽ വെബ് ബ്രൗസറിൽ mapmyoffice.in എന്ന് ടൈപ്പ് ചെയ്ത് കൊടുക്കണം. ഇപ്പോൾ നിങ്ങൾ mapmyoffice ലോഗിൻ പേജിൽ എത്തിച്ചേർന്നു. രണ്ട് തരത്തിൽ ലോഗിൻ ചെയ്യാം. ഗൂഗിൾ അക്കൗണ്ടോ ഫെയ്‌സ്ബുക്ക് അക്കൗണ്ടോ ഉപയോഗിച്ച് ലോഗിൻ ചെയ്യുവുന്നതാണ്. അല്ലെങ്കിൽ നിങ്ങളുടെ മൊബൈൽ നമ്പർ നൽകി ലോഗിൻ ചെയ്യാം. ഇതിനായി ഒന്നാമത്തെ കള്ളിയിൽ നിങ്ങളുടെ മൊബൈൽ നമ്പർ നൽകിയതിന് ശേഷം send OTP എന്ന എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ഇപ്പോൾ, നിങ്ങളുടെ മൊബൈൽ ഫോണിൽ മെസേജായി ആറക്ക നമ്പറുള്ള ഒരു OTP ലഭിക്കും. ഈ OTP രണ്ടാമത്തെ കള്ളിയിൽ നൽകി ലോഗിൻ ചെയ്യാം.
ഇപ്പോൾ ദൃശ്യമാകുന്ന സ്‌ക്രീനിൽ ഭൂപടവും ലൊക്കേറ്റ് ബട്ടണും താഴെ കുറച്ച് കള്ളികളും കാണാനാകും. ഇതിൽ ലൊക്കേറ്റ് ബട്ടൺ ക്ലിക്ക് ചെയ്യണം. ഇപ്പോൾ mapmyoffice.in wants to know your locatoion എന്നൊരു popup മെസ്സേജിനൊപ്പം allow, block എന്ന ഓപ്ഷനുകൾ കാണാം. ഇതിൽ allow തെരഞ്ഞെടുക്കുക. ഇപ്പോൾ മാപ്പിൽ നിങ്ങളുടെ ലൊക്കേഷൻ രേഖപ്പെടുത്തിക്കഴിഞ്ഞു. താഴേക്കുള്ള കള്ളികളിൽ ഓഫീസിന്റെ വിവരങ്ങളാണ് നൽകേണ്ടത്. ആദ്യം ഓഫീസ് ഏത് വകുപ്പിന് കീഴിലാണ് വരുന്നതെന്ന് തന്നിരിക്കുന്ന ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കണം. പിന്നീട് ഓഫീസിന്റെ പേര് ചേർക്കാം. ചുരുക്കെഴുത്തുകൾ ഇല്ലാതെ പൂർണമായ പേര് നൽകുന്നതാണ് ഉചിതം.
സ്ഥലം, ബിൽഡിംഗ് നമ്പർ, സ്ട്രീറ്റിന്റെ പേര്, പിൻ കോഡ്, സിറ്റി, ജില്ല, പ്രവർത്തി സമയം, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, ഓഫീസ് വെബ്‌സൈറ്റിന്റെ ലിങ്ക് എന്നിവയാണ് ഇനി നൽകേണ്ട വിവരങ്ങൾ. ഇതിൽ ലഭ്യമായ വിവരങ്ങൾ മാപ്പ് ചെയ്യുന്നതിന് മുൻപ് കയ്യിൽ കരുതുന്നത് നന്നായിരിക്കും. വിവരങ്ങൾ ശരിയാണെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി സേവ് നൽകാം. നിങ്ങളുടെ ഓഫീസ് വിവരങ്ങളും മാപ്പ് മൈ കേരളത്തിൽ ലഭ്യമായിക്കഴിഞ്ഞു.